ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-28-
12.ഹിതോപദേശം
__*__
ഭൂരിപ്രതാപമിയലും മൃഗരാജനോർത്താ-
ലോരികുറുക്കനെ വധിപ്പതിനില്ല മോഹം.
നേരിട്ടു കുംഭിവര കുംഭമുടച്ചു ചോര-
കോരിക്കുടിച്ചിടുകിലേ മതിയാകയുള്ളൂ.
1
ഒന്നായൊരുന്നതി വരുത്തിടുവാൻ പ്രയാസ-
മെന്നാലധോഗതിയണപ്പതിനില്ലദണ്ഡം.
കുന്നിൻ പുറത്തു കനമുള്ളൊരു കല്ലുകേറ്റാൻ
നന്നെക്കുഴക്കു; പണിയെന്തതു താഴെയാക്കാൻ?
2
പാരം സമർത്ഥത കലർന്നവനേതു കാര്യ
ഭാരം ഭരിപ്പതിനുമില്ലഞെരുക്കമേതും.
ധീരുത്വമോടനിശ മോടിനടപ്പവർക്കു
ദൂരസ്ഥമല്ലൊരിടവും ഗുണവാരിരാശേ.
3
ചൂടുമകമലരോടു സങ്കടത്തിൽ
പെടുമളവിൽ തുണനില്പതാണു മിത്രം
പടുതയോടഴലേറ്റിടാതനുഷ്ഠി-
ച്ചീടുവതുതന്നെ വിശിഷ്ടമായ കർമ്മം
4
ഖലരൊരുപടി സല്ക്കരിക്കിലും കേ-
വലമിഹസജ്ജന മട്ടുവന്നുചേരാ;
പലതവണയുമെണ്ണ തേച്ചുഴിഞ്ഞീ-
ടിലുമയി, നായുടെ വാലുനേരെയാമൊ?
5