താൾ:Padya padavali 7 1920.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൬
പദ്യപാഠാവലി-ഏഴാംഭാഗം

ഇങ്ങുനിങ്ങളുടെയീവരവിപ്പോൾ
സ്‌പഷ്ടമെന്നുടെയനുഗ്രഹണാൎത്ഥം

9

എങ്കിലുംവരുതിതന്നരുളേണം
കാൎയ്യമൊന്നിലിവനിന്നുഭവാന്മാർ;
സ്വാമികല്പനലഭിപ്പതുതന്നെ
കിങ്കരൎക്കുപരമം പുരുഷാൎത്ഥം

10

ഈയിവൻ,ഗൃഹിണിയാളിവ, ളോമൽ
പെൺകിടാവിതൊരുചെല്ലമെവൎക്കും
ചൊൽകകാൎയ്യമിതിലേതവരാലെ-
ന്നാസ്ഥയെപുറമെയുള്ളതിലില്ല.

11

ഇത്തരംമൊഴികഥിച്ചുഗിരീന്ദ്രൽ
ഗഹ്വരത്തിലഴകോടതിനെതാൻ
ഏറ്റുമാറ്റൊലി മുഴക്കിയൊരിക്കൽ
കൂടിവീണ്ടുമുരചെയ്തതുപോലെ


ഭാഷാകുമാരസംഭവം
എ. ആർ. രാജരാജവൎമ്മ കോയിത്തമ്പുരാൻ


എം. ഏ., എം. ആർ. എ. എസ്സ്.

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/44&oldid=175420" എന്ന താളിൽനിന്ന് ശേഖരിച്ചത്