താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമൻ - എന്നാൽ നീ വിചാരിക്കുമ്പോലെ നമ്മൾ സജ്ജനങ്ങളാണെങ്കിൽതന്നെ നമ്മൾ എങ്ങിനെ ആപത്തിൽ നിന്നൊഴിയും ?

ലക്ഷ്മണൻ - പക്ഷെ, ജ്യേഷ്ഠൻറെ കാർയ്യത്തിൽ ഒരു വിശേഷവിധിയുണ്ട്.

രാമൻ - എന്താണത്?

ലക്ഷ്മണൻ - ജ്യേഷ്ഠനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാത്തവർ ഈ അയോദ്ധ്യയിൽ ആരുമില്ല. പാപികൾ പോലുമില്ല. അതുകൊണ്ടു ജ്യേഷ്ഠന്ന് ആരും ആപത്തുകൾ ആശിക്കയില്ല.

രാമൻ - എന്തൊ ഞാൻ അറികയില്ല. എന്നാൽ ഒരു കാർയ്യം പറയാം. എനിക്കീരാജൈശ്വർയ്യത്തിൽ മോഹമില്ല. ഞാൻ പട്ടാഭിഷേകം ചെയ്യപ്പെട്ടാലും യഥാർത്ഥത്തിൽ രാജാവു നീ ആയിരിക്കണം. എനിക്ക് ഈ സംസാരത്തിലുള്ള ആഡംബരങ്ങളൊക്കെ ത്യജിച്ച് സ്വതന്ത്രനായി ജീവിക്കണമെന്നാണ് മോഹം. രാജപദവിക്കുള്ള ഭാരവാഹിത്വവും അസ്വാതന്ത്രതയും ആലോചിക്കുമ്പോൾ, അതു സംസാരമാകുന്ന ബന്ധനത്തിൽ ഏകാന്തബന്ധനമായി എനിക്കു തോന്നുന്നു.

ലക്ഷ്മണൻ - അങ്ങിനെ കല്പിക്കരുതു. അത് അച്ഛന്ന്

ഇഷ്ടമാകയില്ല; അമ്മമാർക്ക് ഇഷ്ടമാകയില്ല; പ്രജകൾക്കാർക്കും ഇഷ്ടമാകയില്ല. പ്രജകളൊക്കെയും ജ്യേഷ്ഠൻ രാജ്യഭാരം വഹിക്കുന്നതും കാത്തുനിൽക്കയാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/37&oldid=207284" എന്ന താളിൽനിന്ന് ശേഖരിച്ചത്