Jump to content

താൾ:NijanandaVilasam-SriChattampiSwamikal.djvu/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

വികൃതിസംബന്ധം ഇല്ലായ്കകൊണ്ട് ജ്ഞാനാഭാവമാകുന്ന ആവരണശക്തിയെ ആരോപിച്ച് തനതു വികൃതിസംബന്ധത്താൽ തന്നെത്തന്നെ പ്രജ്ഞാരൂപമായി അഭിപ്രായപ്പെട്ടു വിജൃംഭിച്ചു നിൽക്കും. ഇതു തന്നെയാണ് ആവരണശക്തിയുടെ ആരോപബീജമാകുന്നത്. ഇത് അനാദിയായുള്ളത്. ഇതു സൂക്ഷ്മവാസനയാൽ ആരോപിക്കപ്പെട്ടാലും തനതു നിലയില്ലാത്ത് പൂർവാവസ്ഥയെ സംബന്ധിച്ചു വന്നതിനാൽ, സ്വപ്നത്തിലുദിച്ച പുരു‌ഷൻ സ്വപിതാവിനെ തന്റെ കാരണമായി ഭാവിക്കുന്നതുപോലെ, ഈ ആവരണശക്തി സകലത്തിനും കാരണമാകും. മേലും വാസനയിൽ പ്രതിബിംബിച്ച ജ്ഞാനം വികൃതിയോടു കൂടിയിരുന്നാലും, അതിനു മുൻപെട്ട വൃത്തിയിലുദിച്ച ജ്ഞാനം വികൃതിയെ വിട്ടുനീങ്ങിയിരുന്നാലും, കൂടസ്ഥ പരമാത്മസ്വരൂപജ്ഞാനം ശുദ്ധനിരുപാധികമായിരുന്നാലും, ഇത്രയും സ്ഥലങ്ങളിൽ ശ്രുതിയുക്ത്യനുഭവങ്ങൾ കൊണ്ട് ജ്ഞാനസ്വരൂപം അലുപ്തമാകുംവണ്ണം അനുഭവിക്കപ്പെടുകയാൽ അതിനെ ഖണ്ഡിക്കുന്നതിന് ആരും ശക്തന്മാരാകയില്ല. ഏതു പ്രകാരത്തിലും വിചാരസഹനീയമായ ഈ ആവരണശക്തി വിചാരിക്കപ്പെട്ടാൽ അവസ്തുവായിത്തന്നെ സിദ്ധിക്കും. ഇപ്രകാരം വിവേകാനുഭൂതിയാൽ നി‌ഷേധിച്ച്, വന്ധ്യാപുത്രനിൽ അന്യപുരു‌ഷൻ ഞാനെന്ന അദ്ധ്യാസം വരുവാൻ പ്രശക്തിയില്ലാത്തതുപോലെ, അവസ്തുവായ ഈ ആവരണശക്തിയിലും അദ്ധ്യാസം വരാൻ പ്രശക്തിയില്ലയെന്നും, അദ്ധ്യാസത്തെ വിട്ടുനീങ്ങി അപ്രകാരംതന്നെ ഇതിനെ നി‌ഷേധിപ്പാൻ കാരണമായി പറഞ്ഞ സോപാധിക നിരുപാധികസ്ഥലങ്ങളിൽ പറഞ്ഞ പ്രകാരം ജ്ഞാനദൃഷ്ടിയെ ഉള്ളപടി അനുഭവിച്ച്, ഈ ആവരണവൃത്തി സ്വപ്നത്തിൽ പോലും ഉദിക്കാൻ അവസരമില്ലാതെ ക്ഷയിച്ച്, ആ അനുഭവബലത്താൽ നിരാവരണപരബ്രഹ്മചൈതന്യമാത്രമായി

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/98&oldid=166043" എന്ന താളിൽനിന്ന് ശേഖരിച്ചത്