താൾ:NijanandaVilasam-SriChattampiSwamikal.djvu/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ശക്തി തനതു ചേഷ്ടയെ വിട്ടു നീങ്ങി താനും സ്വരൂപമറ്റ് അവസ്തുവായി ഭവിക്കും. അപ്രകാരംതന്നെ അജ്ഞാനാനുഭൂതിയെ മാത്രം സ്ഥാപിച്ച് നിരൂപിക്കിലും ആ അജ്ഞാനമാകുന്ന, ഒന്നും അറിയായ്കയാകുന്ന, ഒരു ജ്ഞാനം കൂടിച്ചേർന്ന് അതിനെ പ്രകാശിപ്പിച്ചുകൊണ്ട് അബാദ്ധ്യമാനമായി കാണപ്പെടുകയാൽ, അതിനാലും തന്റെ ശക്തിയെ വിട്ട് അവസ്തുവാകേണ്ടതാണ്. എന്നാൽ ഈ ആവരണശക്തി അവസ്തുവെന്നു വരികിൽ, എല്ലാവരാലും ഒരു പോലെ അനുഭവിക്കപ്പെടാൻ കാരണമെന്ത് എന്നാൽ, ഈ ആത്മചൈതന്യം നിത്യ നിർവികാരത്രിപുടിരഹിത കൂടസ്ഥചൈതന്യമാകും. അപ്രകാരം തന്വാദികർതൃത്വാന്തം ഉപാധികൾ ത്രിപുടിശൂന്യജഡവസ്തുക്കളാകും. ഇവയിൽ ആത്മചൈതന്യം പ്രതിബിംബിക്കുമ്പോൾ ഇവകൾ തന്നെ ചേതനവസ്തുപോലെ പ്രകാശിക്കും. കൂടസ്ഥന്റെ സ്വരൂപവിവേകമില്ലായ്കയാൽ ഇവയിൽ പ്രതിബിംബിച്ച ചിദാഭാസൻ ഇവകളെ വിട്ടുനീങ്ങി, കൂടസ്ഥമാത്രമായി ശേ‌ഷിച്ച ഇവ ത്രിപുടിയില്ലാത്തതിനാൽ ജഡംപോലെ തോന്നുന്ന ആത്മസ്വരൂപവും, ജ്ഞാനമില്ലയ്കകൊണ്ട് കരണാദികളോട് സമാനമെന്ന പോലെ തോന്നാം. ആകയാൽ ഉത്ഥാനദശയിൽ വാസനാരഹിത നിരാകാരത്രിപുടിശൂന്യവൃത്തിയിൽ ആത്മചൈതന്യം പ്രതിബിംബിച്ച്, ആ വൃത്തിയിൽ അതിൽ നിന്നു ഭിന്നപ്പെടാതെ അതിസൂക്ഷ്മമായി ഉദിച്ച് ആ വാസനാവൃത്തിയിൽ ചൈതന്യം വാസന പ്രതിബിംബിച്ച് ആ വൃത്തിയിൽ അതിൻ ബലത്താൽ തനിക്കു പൂർവമായ വൃത്തിയും

ഉപഹിതചൈതന്യാനുഭൂതി പ്രകാശിച്ചു കൊണ്ടിരുന്നിട്ടും അതിനെയും അതിന്നാധാരമായ നിർവിശേ‌ഷകൂടസ്ഥനേയും വിവേകശൂന്യമായ ഈ വാസനാജ്ഞാനം അവകളിൽ തനതു

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/97&oldid=166042" എന്ന താളിൽനിന്ന് ശേഖരിച്ചത്