Jump to content

താൾ:NijanandaVilasam-SriChattampiSwamikal.djvu/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ശോധിച്ച വിജ്ഞാനമായ ആത്മാ വി‌ഷയഗ്രഹണസാമഗ്രികളായ കരണങ്ങളെ വിട്ടുനീങ്ങി തനതുപാധിയായ വിജ്ഞാനവൃത്തിയേയും വിട്ടുനീങ്ങുമ്പോൾ ജ്ഞേയം, ജ്ഞാനം എന്നീ ഉപാധികൾ അവനിൽ അഭാവമാകയാൽ ജ്ഞാതൃമാത്രാപാധിയോടു തനിച്ചു ജ്ഞേയജ്ഞാനങ്ങളില്ലാതെ ജ്ഞാത്രുപാധിതാൻ ഇരുന്നിട്ടു ഇല്ലാത്തപോലെ നിരുപകാരമായി ഭവിച്ച്, അതും നിരാലംബമായി നീങ്ങിപ്പോകും. അക്കാലത്ത് അതിലുപഹിതചൈതന്യം തനതു സ്വരൂപമായ, പ്രതിബിംബമായ കൂടസ്ഥബ്രഹ്മചൈതന്യമാത്രമായി ശേ‌ഷിച്ചുനിന്ന് പ്രാരബ്ധകർമ്മവശത്തൽ ജാഗ്രദവസ്ഥയെ പൂർവമടങ്ങിയ നീതിപോലെ ജ്ഞാത്രാപാധി മുതൽ ക്രമമായി വി‌ഷയസാമഗ്രികളായ കരണാന്തം ഉപാധികളോടു പ്രാപിച്ചു നിൽക്കും. ഇതിനെ വിവേകാനുഭൂതികൊണ്ടു നോക്കിയാൽ, കരണം മുതൽ ജ്ഞാതൃത്വാന്തം ഉപാധികളോടു സംബന്ധിക്കുമ്പോൾ, ജാഗ്രത്, സ്വപനം എന്നിവകളെ വിട്ടു നീങ്ങുമ്പോൾ സു‌ഷുപ്തിയെന്നും ആകും. എന്നാൽ ഒന്നും അറിയാതെ ഉറങ്ങിയെന്നു പ്രതീതിയിൽ ആവരണശക്തി അവിടെ ഉള്ളതായി കാണപ്പെടുന്നല്ലോ എന്നാൽ, ഈ ഉപാധികളോടു കൂടിയ അവസ്ഥയിൽ അനുഭവിക്കപ്പെട്ട് വൃത്തിജ്ഞാനത്തെ അത്ര ജ്ഞാനമെന്നും, വൃത്തിയില്ലാത്തിടത്ത് സ്വരൂപജ്ഞാനം സ്വപ്രകാശമായിരുന്നിട്ടും, അവിവേകമില്ലാത്തതിനാൽ അതിനെ അജ്ഞാനമെന്നും ധരിച്ച്, വാസനയാൽ ആ ആവരണശക്തി ഉദിച്ചതല്ലാതെ വേറില്ല. മേലും ആ ആവരണാനുഭൂതിയോടും കൂടി സുഖമായുറങ്ങി എന്നൊരു പ്രതീതി കാണപ്പെടുകയാലും, രണ്ടും ഒരവസ്ഥയെ പറ്റിയിരിക്കയാലും, ഈ സുഖാനുഭൂതിയെ ഒഴിച്ച് മറ്റുള്ള യാതൊന്നിനേയും അറിഞ്ഞില്ല എന്ന് ഒന്നും അറിയായ്കയാകുന്ന ആവരണശക്തിക്ക് അർത്ഥം പറയപ്പെടേണ്ടതായിവരും. അപ്രകാരം പറയപ്പെട്ടാൽ ഈ ആവരണ

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/96&oldid=166041" എന്ന താളിൽനിന്ന് ശേഖരിച്ചത്