താൾ:NijanandaVilasam-SriChattampiSwamikal.djvu/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

പറയുന്നു. മൂർച്ഛ തെളിയുമ്പോൾ എതൊരു ഭയം കൊണ്ട് മൂർച്ഛിച്ചോ ആ ഭയകമ്പരോദനാദികളോടുകൂടിതന്നെ ഉണർന്ന് എണീക്കുന്നു. അപ്രകാരം തന്നെ മരണാവസ്ഥയിലും ജീവന്മാർ ആ ആവരണശക്തിയിലടങ്ങി ക്ഷണമാത്രത്തിൽ പരലോക യാതന, ജനനം ഇവകൾക്കാധാരമായ കർമ്മവാസന ഉത്ഥാനദശയോടുണ്ടായി, അതിനു തക്കതായ സുഖദുഃഖാദികളെ ആ അന്തഃകരണോപാധിയിൽ പ്രതിബിംബിച്ചിരിക്കുന്ന ചൈതന്യത്തിൽ കല്പിക്കപ്പെട്ട്, ആ വാസനപരമ്പരയാൽ അനേകകോടി ജനനമരണങ്ങളെ വെളിയിൽ പറ്റിപ്പിടിച്ചവനെന്ന പോലെ ഭുജിക്കുന്നു. സമാധിയിൽ നിന്ന് ഉത്ഥാനം ചെയ്ത മഹാപുരു‌ഷൻ സർവ്വാധി‌ഷ്ഠാനപ്രത്യഗഭിന്നനി‌ഷ്പ്രപഞ്ചാദ്വിതീയാത്മചൈതന്യത്തിൽ[1] ആരോപിതമായ സകലപ്രാപഞ്ചങ്ങളെയും വിവേകാനുഭൂതിയാൽ ഇല്ലാത്തതായി നിരാകരിച്ച് സമാധിയെ പ്രാപിച്ച പ്രകാരം, അവിടെ ത്രിപുടിയില്ലാതെ പോയാലും ആ അനുഭൂതിമാനായി ഉത്ഥാനം ചെയ്യുന്നു. ഇപ്രകാരം അതിവിരുദ്ധമായ ഭിന്നഭിന്ന വിചിത്രകാര്യങ്ങൾക്കു താൻ ഏക കാരണമായിരുന്നു നടത്തിക്കുന്നു. ആ ശക്തികളെ ശ്രുതിയുക്ത്യനുഭവങ്ങളോടുകൂടിയ സദ്ഗുരുകൃപയാൽ വിവേകാനുഭൂതികൊണ്ടു നോക്കിയാൽ, സൂര്യ സന്നിധിയിൽ ഹിമകണങ്ങളെന്നപോലെ, നീങ്ങിപ്പോകും. ഇതിൽ താഴെ പറയപ്പെടുമവസ്ഥകളിൽ ആവരണശക്തിയിൽ ലഭിച്ചുദിച്ചതായി പറഞ്ഞുവെങ്കിലും അതിനെ വിട്ടുനീങ്ങി കൂടസ്ഥ പരമാത്മാവിൽ ഐക്യപ്പെട്ട്, പിന്നീടു ആവരണശക്തി വഴിയാൽ ഉദിച്ചതെന്നു ഊഹിച്ചു കൊൾക. ഇവകളെ പരിശോധിക്കുന്ന വിവരം ഏതെന്നാൽ, സു‌ഷുപ്ത്യവസ്ഥയിൽ കർത്താഭോക്താവായി

  1. സർവ്വാധി‌ഷ്ഠാനപ്രത്യഗഭിന്നനി‌ഷ്പ്രപഞ്ചാദ്വിതീയാത്മചൈതന്യത്തിൽ = എല്ലാറ്റിനും ആധാരമായതും പ്രത്യഗാത്മാവിൽനിന്നു വ്യത്യസ്തമല്ലാത്തതും പ്രപഞ്ചമില്ലാത്തതും രണ്ടാമതൊന്നില്ലാത്തതുമായ ആത്മചൈതന്യത്തിൽ.
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/95&oldid=166040" എന്ന താളിൽനിന്ന് ശേഖരിച്ചത്