നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
ശ്രമത്തെയും ഉൽപത്തിനാശങ്ങളെയും ദർശിച്ച് തന്നെ അവിനാശിയായും, അതിന്റെ കഠിനതയോടു ചേർന്ന് ചലനശക്തിയെന്ത്, ചരാചരങ്ങളായ ജഡവസ്തുക്കളുടെ നന്മതിന്മകളെന്ത്, ഇവകൾ തന്നെ സംബന്ധിക്കാത്തതുകൊണ്ട് അപരോക്ഷമായിത്തന്നെ അസംഗോദാസീനനായും നോക്കി ആനന്ദിച്ച്, പ്രതസമാനമായി ജഡമായി ദൃശ്യമായി അനാത്മവസ്തുവായി കല്പിതമായിരിക്കുന്ന വിക്ഷേപശക്തി മുതലായവകളിൽ പറഞ്ഞ പ്രകാരം അദ്ധ്യാസം നിശ്ശേഷമായി നീങ്ങിപ്പോയതുകൊണ്ട്, ഘടമഠാദികളെ മൃദ്ദൃഷ്ടിയായി നോക്കിയാൽ അവകൾ കാണപ്പെടാത്തതുപോലെ, ആ ആത്മദൃക്കാൽ അവകളെ സകലത്തെയും നോക്കിയാൽ അദ്വിതീയമായ ആ ദൃക്കിൽ ലയിച്ച് ഇല്ലാതെയായി അദ്വിതീയനിജാനന്ദസ്വരൂപമായിട്ടു തന്നെ അപരോക്ഷമായി സിദ്ധിക്കും. അക്കാലത്തു മനസ്സിന്റെ ഒരു കോടിയെ അവലംബിച്ച് വിക്ഷേപശക്തിയാകുന്ന ഒരു തല വെട്ടുപട്ട് നശിക്കും.
മറ്റൊരു തലയായ ആവരണശക്തിയെന്നത്, മുൻപറഞ്ഞ വിക്ഷേപശക്തിയേയും അതിലുദിച്ച പ്രപഞ്ചത്തേയും തനിക്കന്യമായിട്ടില്ലാത്ത വിധത്തിലാക്കി, അന്ധകാരം പോലുള്ള തനതാവരണശക്തിയാൽ പ്രപഞ്ചസ്ഫൂർത്തിയെ 30കബളീകരിച്ചതു[1] അധിഷ്ഠാന പ്രത്യക്കിനെ ജഡംപോലെ ആരും പോലെ നിനയ്ക്കുമാറ് ആക്കിച്ചെയ്യും. അപ്രകാരമുള്ള ആവരണശക്തി സുഷുപ്തി, മൂർച്ഛ, പ്രളയം മുതലായവയിൽ പറഞ്ഞപ്രകാരം അനുഭവിക്കപ്പെടും. അതിനെ പരിശോധിക്കുക എന്നുള്ളത് ഏറ്റവും ദുർലഭം. സുഷുപ്തിയിൽനിന്നും ഉത്ഥാനത്തെ പ്രാപിക്കുമ്പോൾ, ഒന്നുമറിയാതെ സുഖമായുറങ്ങി എന്നു
- ↑ കബളീകരിച്ചതുപോലെ = ഭക്ഷിച്ചതുപോലെ, വിഴുങ്ങിയതുപോലെ