നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
ഉപകാരപ്പെടുന്നതുപോലെ, ഈ 29ബഹിഷ്ക്കരണ[1] സഹായത്താൽ ഈ വിഷയങ്ങൾ വിഷയപ്പെടാമെന്നാൽ, അന്ധന്ന് ഉപനേത്രം ഉപകാരപ്പെടാത്തതുപോലെ, ഈ രണ്ടുകരണങ്ങളും ജഡമാകയാൽ ഉപകാരപ്പെടുകയില്ല. ഇവ ജഡങ്ങളായിരുന്നാലും ചൈതന്യബലംകൊണ്ട് ഇവകൾക്കു വിഷയങ്ങൾ വിഷയമാകാമെന്നാൽ ആ ചൈതന്യത്തിൽ ഏതും വിക്ഷേപശക്തിയോടുകൂടി വാസ്തവത്തിൽ കല്പിതമാകയാൽ, രജ്ജുവിനു തന്നിൽ കല്പിതമായ സർപ്പത്തിന്റെ സ്ഥിതിനാശങ്ങൾ ഇല്ലാത്തതാകയാൽ അതു പാടില്ല. ആകയാൽ ഇപ്രകാരം ആലോചിച്ച് ഉദിച്ച അനേക ബ്രഹ്മാണ്ഡങ്ങളേയും ബഹിഷ്കരണങ്ങളേയും ആ ബ്രഹ്മാണ്ഡത്തെ ഉദിപ്പിച്ച വിക്ഷേപശക്തിയേയും ഇന്ദ്രജാല ദൃഷ്ടാന്തത്താൽ പറഞ്ഞ അതിന്റെ വിവേകത്തെയും അതിന്റെ ജഡത്വത്തെയും, ബഹിഷ്കരണം, വിക്ഷേപശക്തി, പ്രത്യഗ് ചൈതന്യം ഇവകൾക്കു മുൻ പറഞ്ഞ പ്രകാരം കല്പിതപ്രപഞ്ചം വിഷയപ്പെടായ്കയേയും വിവേകാനുഭവത്താൽ നോക്കിയ പ്രതീതിദശയിൽ മുമ്പ് സൂക്ഷ്മശരീരത്തെ അനാത്മാവാകുമാറാക്കി അതിൽനിന്നും അഹമദ്ധ്യാസനിവൃത്തി ചെയ്യപ്പെട്ടിരിക്കുന്നതുപോലെ ഇവകൾ വിവേകാനുഭൂതികൊണ്ട് ഭിന്നഭിന്നലക്ഷണത്തോടുചേർന്ന് ദൃശ്യവസ്തുവായ അനാത്മവസ്തുവായി ആത്മസംബന്ധം നീങ്ങി ബഹൂദൂരം ഇരിക്കകൊണ്ട് അവയിൽ അഹമദ്ധ്യാസത്തെ നിവർത്തിച്ച പ്രത്യഗ്ചൈതന്യത്തിൽ ദൃടന്മതരമായി വൃത്തിസഹായം കൂടാതെ അഹമനുഭവം സിദ്ധിച്ചാൽ ഈ ചൈതന്യത്തിന്നു വേറായിട്ടില്ലാതെ താനും തന്റെ കാര്യമായ പ്രപഞ്ചവും ശേഷിച്ച് മഹാ ഉപശാന്തസ്ഥാനമാകുന്ന വിശ്രാന്തി ഭൂമികയെ പ്രാപിച്ച് ഈ
- ↑ ബഹിഷ്കരണം – ബാഹ്യകരണം, ബഹിരിന്ദ്രിയം.