താൾ:NijanandaVilasam-SriChattampiSwamikal.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ക്കപ്പെട്ടാലും ആ ഇന്ദ്രജാലക്കാരൻ അതു മിഥ്യയെന്നും ഇന്ദ്രജാലവിദ്യയാൽ കല്പിതമെന്നും അറിവുള്ളതുപോലെ തന്നാൽ കല്പിക്കപ്പെട്ട പ്രപഞ്ചത്തെ മിഥ്യയെന്നാകട്ട തന്നാൽ കല്പിക്കപ്പെട്ടതെന്നാകട്ടെ വിവേകം കൂടാതെ, അതിനെ വൃദ്ധിയാക്കുന്നതിനു നോക്കിനിൽക്കും. അതിൽ ഉപഹിത ജീവചൈതന്യങ്ങൾക്കു വൃത്തിവിവേകങ്ങളെക്കൂടാതെ സ്വന്തമായി വികാരങ്ങൾ പാടില്ലാത്തതിനാൽ ആ വിക്ഷേപ ശക്തിയിലുദിച്ച ദുഃഖസാഗരത്തിൽ മുങ്ങിമുങ്ങി, സ്വഭാവമായി അവിനാശിയാകയാൽ മരിക്കുന്നതിനു കഴിയാതെ, സഹിപ്പാൻ വയ്യാത്ത വിധത്തിൽ വിശ്രാന്തി പ്രാപിപ്പാൻ ഇടമില്ലാതെ ഭുജിക്കുന്നു. ഇങ്ങിനെയിരുന്നാലും, ഈ വിക്ഷേപശക്തി അളവില്ലാത്ത പ്രപഞ്ചാകാരമായി ഭവിക്കണമെങ്കിൽ നിർനിമിത്തമായി ഭവിക്കയില്ല. ആ നിമിത്തത്തെ നോക്കിയാൽ പുറക്കരണങ്ങളുടെ പഞ്ചഭൂതപാഞ്ചഭൗതികപഞ്ചവി‌ഷയങ്ങളെ പ്രത്യക്ഷത്തിൽ സ്വീകരിച്ച്, സംസാരത്തെ മുന്നിട്ട്, ആ വി‌ഷയാകാരങ്ങളായി താനേ പരിണമിച്ച്, അവകളെ ആ പരിണാമത്തിൻ വഴിയായി അതാതു നാമരൂപങ്ങളോടുംകൂടി നിർണ്ണയപ്പെടുത്തി, തന്നിൽ ഉപഹിതമായ പ്രത്യഗ്ചൈതന്യ പ്രകാശബലത്താൽ പ്രകാശിച്ചു നിൽക്കും. ഇങ്ങിനെയായാൽ ഈ പുറക്കരണങ്ങൾക്കു പ്രത്യക്ഷപ്പെട്ട വി‌ഷയങ്ങൾ അതാതു നാമരൂപങ്ങളോടും കൂടി വി‌ഷയപ്പെടാതെ, അപ്രകാരമേ അകക്കരണമാകുന്ന വിക്ഷേപശക്തിക്കും തനിക്കുള്ള പ്രകാരം വ്യവഹാരത്തിൽ സിദ്ധിച്ച ലക്ഷണത്താൽ ആ വി‌ഷയങ്ങൾ വി‌ഷയപ്പെടുകയില്ല. എന്നാൽ അന്തഃകരണത്തിന്ന്, 27സാളീകനേത്രത്തിന്[1] പുസ്തകാവലോകനവി‌ഷയത്തിൽ 28ഉപനേത്രം[2]

  1. സാളീകനേത്രം കാഴ്ചയ്ക്കു തകരാറുള്ള കണ്ണ്
  2. ഉപനേത്രം = കണ്ണട
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/91&oldid=166036" എന്ന താളിൽനിന്ന് ശേഖരിച്ചത്