താൾ:NijanandaVilasam-SriChattampiSwamikal.djvu/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

(സ്വാത്മാനന്ദരസാംബുധിയിൽ മുഴുകിയിരുന്ന ശി‌ഷ്യനെ ആചാര്യൻ ആലിംഗന വിശേ‌ഷത്താൽ ബഹിർമുഖപ്പെടുത്തി. പ്രദക്ഷിണനമസ്കാരപൂർവ്വമായി തന്റെ ഗുരുവിന്റെ മഹാകരുണയെ ശി‌ഷ്യൻ പലവിധമായി പുകഴ്ന്നു.)

ശി‌ഷ്യൻ: സ്വാമി, ദീനരക്ഷക, ദേഹത്രയാഭിമാനമായ മൂന്നു തലകളുള്ളതായും ഇരുതലമണിയനെന്നപോലെ ആവരണ വിക്ഷേപങ്ങളായ രണ്ടു തലകളുള്ളതായും വർണ്ണിച്ചതിൽ മുൻപറഞ്ഞ മൂന്നു തലകളേയും ശദേിക്കുമാറ് ഉപായം അനുഗ്രഹിച്ചതുപോലെ, മറുള്ളവയെ നീക്കുന്ന മാർഗ്ഗത്തെയും ഉപദേശിച്ചരുളേണം.

ആചാര്യൻ: ഇരുതലമണിയനോട് സമാനങ്ങളായ വിക്ഷേപാവരണങ്ങളെന്ന ശക്തികൾ രണ്ടു കോടിയിലുള്ള തനതു ശക്തിയാൽ ആനന്ദനിധിയെ ആർക്കും അടുക്കാൻ പാടില്ലാത്ത വിധത്തിൽ ആക്കിചെയ്താലും, അതിനെയും ജയിപ്പാനുപായമുണ്ട്.

ഇരുതലമണിയനെന്ന സർപ്പം ബഹുദൂരദൃഷ്ടിയുള്ളത്. അതിന്റെ ദൃഷ്ടിയിൽ ഏതൊരു വസ്തു എതിരിട്ടാലും നീറിപ്പോകും. അതിനേയും അധികരിച്ചതായ, കാളകൂടവി‌ഷത്തെക്കാൾ മേലായ കഠിനമുള്ള, ആവരണവിക്ഷേപങ്ങളായ ശക്തികൾ ഏറ്റവും കഠിനമുള്ളത്. അവയിൽ വിക്ഷേപ ശക്തിയെന്നത് തന്നാൽ ഉണ്ടായ ദർപ്പണനഗരമെന്നപോലെ എണ്ണമിലാത്ത ചരാചരങ്ങളായ അനേകബ്രഹ്മാണ്ഡകോടികളെ സൃഷ്ടിക്കുമെന്നതിൽ, ഇന്ദ്രജാലവിദ്യയാൽ അനേക ഗജരഥതുരഗപദാദികൾ കല്പിക്കപ്പെട്ട് ഏവരാലും പ്രത്യക്ഷമായനുഭവി

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/90&oldid=166035" എന്ന താളിൽനിന്ന് ശേഖരിച്ചത്