Jump to content

താൾ:NijanandaVilasam-SriChattampiSwamikal.djvu/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ഉള്ള ദൂരത്തിന്റെ അളവിനെ ഇത്രമാത്രമെന്നു മതിക്കാൻ പാടില്ലാത്തതുപോലെ ആത്മദൃഷ്ടിക്കു ഈ പതിനേഴു തത്ത്വവും അതിദൂരത്തിൽ ദൃശ്യപ്പെടുമാറു നോക്കിയാൽ ആത്മ സംബന്ധത്തെ വിട്ടു നീങ്ങി ഘടാദികളെന്നപോലെ അനാത്മ വാസ്തുക്കളായി ഭവിക്കും. ഈ വിവേകാനുഭൂതിയാൽ അനവരതവും പറഞ്ഞപ്രകാരം അവകളെ നോക്കുന്ന ദൃഷ്ടിയിൽ ആത്മത്വേനാനുസന്ധാനവും ആ പതിനേഴു ദൃശ്യവസ്തുക്കളിൽ അനാത്മബുദ്ധ്യനുഭവത്താൽ നേരിട്ട അഹമദ്ധ്യാസനിവൃത്തിയും ദൃഢതരമായാൽ അഹമദ്ധ്യാസമുദിക്കയില്ല. ഇങ്ങനെ പറഞ്ഞ പ്രകാരം ദൃടന്മമായി സിദ്ധിച്ചാൽ ഈ വിവേകാനുഭൂതിയെന്ന വാളാൽ ഖണ്ഡിക്കപ്പെട്ടു നിർജ്ജീവനായി, ആ അഹംകാരമെന്ന സർപ്പത്തിന്റെ രണ്ടാമത്തെ തലയും നശിക്കും.

അപ്രകാരം തന്നെ അഹങ്കാരമെന്ന സർപ്പത്തിന്റെ മറ്റൊരു തലയും നശിക്കുമാറ് അനുഗ്രഹിക്കാം. ഈ പതിനേഴു തത്ത്വങ്ങളോടു വേർപെട്ട് അശരീരിയായ ജ്ഞാനദൃഷ്ടി മാത്രമായി ഈ ആത്മാവു പ്രകാശിച്ചാലും ഈ ലിംഗശരീരം ശുദ്ധമായി വിട്ടു നീങ്ങിയതുകൊണ്ട് ഒരു കാലത്ത് ത്രിപുടിശൂന്യമായി വൃത്ത്യഭാവമാകുന്ന സ്ഫൂർത്തിയില്ലാത്ത സു‌ഷുപ്തിയെന്ന ഒരവസ്ഥയുണ്ടായി ആവിധ ജ്ഞാനദൃഷ്ടിയെ വിട്ടുപോയതുപോലെ തോന്നിപ്പിച്ചു നിൽക്കും. അതും ഈ‌ഷദ്വികാസത്തോടുകൂടിയ ജ്ഞാനദൃഷ്ടിയുടെ ഉണർവു വഴിയേ തന്നെയാണ്. ഇതിനെ പരിശോധിപ്പതു പരിപാകവും അതിസൂക്ഷ്മവിവേകവുമുള്ള അധികാരിയാൽ മാത്രം കഴിയും. ആയതു കൊണ്ട് അതിനെ കേട്ടാലും.

ഒരു തോന്നലുമില്ലാത്തതായും എങ്കിലും അവിടെ ജ്ഞാനദൃഷ്ടി ഇരിക്കുന്നില്ലയെന്നു നിർണ്ണയിപ്പാൻ പാടില്ലാത്തതായും, ആ അവസ്ഥ ഇരുന്നാലും യാതൊന്നുമറിയാതെ

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/84&oldid=166028" എന്ന താളിൽനിന്ന് ശേഖരിച്ചത്