നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
മൂർച്ഛിച്ചു നില്ക്കും. ആ അവസ്ഥയിൽ വിക്ഷേപമില്ലാത്തതു കൊണ്ട് സത്ത്വഗുണം അധികരിച്ചു അതിൻ വഴിയേ ആനന്ദം പ്രാപ്തിയാകും. വിഷയാകാരമായി ബുദ്ധിയെ ഭേദിപ്പിച്ചത് ബുദ്ധിയുടെയുമ് വിഷയങ്ങളുടെയും രജോഗുണമാകും. ആ വിഷയങ്ങളെയും ഈ ബുദ്ധിയേയും മോഹത്താൽ ഭേദപ്പെടുത്തി ഭേദഭാവം കൂടാതെ മൂർച്ഛിപ്പതു ബുദ്ധിയുടെയും വിഷയങ്ങളുടെയും തമോഗുണങ്ങളാകും.
എന്നാൽ, രജോഗുണത്താലും തമോഗുണത്താലും ബാധിക്കപ്പെട്ട ബുദ്ധിക്ക് സത്ത്വഗുണാധിക്യം സിദ്ധിപ്പാൻ കാരണമെന്തെന്നാൽ, രണ്ടു ഗുണത്താലും ബുദ്ധി മൂർ¢ിക്കും. ആ അവസരത്തിൽ തന്റെ ശക്തി വിഷയത്തെ നാട്ടുന്നതിനു സാമർത്ഥ്യമില്ലാതെ സ്വകാരണമായ സത്ത്വവൃത്തിയ്യിൽ ഒടുങ്ങിനില്ക്കും. അപ്പോൾ ആനന്ദമയകോശമാർഗ്ഗമായി ആനന്ദം പ്രതിഫലിക്കും. ആ ആനന്ദാനുഭവത്തെ വിഷയമായി ഭാവിച്ച് മുൻപോലെ ബഹിർമുഖമായി ഉദിക്കും. അപ്രകാരം ഉദിക്കേ ആ ആനന്ദത്തെ ബുദ്ധിയോടു കലർന്നുനിന്ന് തമോഗുണവും രജോഗുണവും തങ്ങളുടെ ശക്തിയാൽ കലർന്ന വിഷയാകാരങ്ങളായി അതിനെ ബുദ്ധിക്കു കാണിക്കും. ആ ആനന്ദത്തെ ബുദ്ധിയും വിഷയാനന്ദമെന്നു മതിക്കും. ആകയാൽ രജോഗുണത്തെയും തമോഗുണത്തെയും ബുദ്ധിയിലും വിഷയത്തിലും ഇരിക്കുന്ന പ്രകാരം അറിഞ്ഞ്, അവയെ തള്ളി അവകളിൽ മറഞ്ഞുനിന്ന് സത്ത്വഗുണത്തോടും രണ്ടുഗുണങ്ങളും വിട്ട് ബുദ്ധിയേയും വിഷയത്തേയും ഐക്യപ്പെടുത്തിയാൽ ആനന്ദമയകോശമാർഗ്ഗമായിത്തന്നെ ബുദ്ധിയുടെ ആദരവാൽ വിഷയങ്ങളിൽ പ്രതിഫലിച്ച ആനന്ദം അനുഭവിക്കാറാകും. അവിടെ വിഷയാഭാവം ഇല്ലാത്തതിനാൽ ആ ആനന്ദം ആത്മാനന്ദമെന്നു അനുഭവിക്കപ്പെടും.