താൾ:NijanandaVilasam-SriChattampiSwamikal.djvu/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

വി‌ഷയമാർഗ്ഗമായുദിച്ചതായി ഭാവിച്ച അതിനെ വി‌ഷയാനന്ദമെന്ന് അഭിമാനിക്കും. വി‌ഷയം നീങ്ങുമ്പോഴും വി‌ഷയം വിരോധപ്പെടുമ്പോഴുമ്, അവിവേകംകൊണ്ടു മൂടന്മവൃത്തിയുണ്ടായി, ആ മൂടന്മവൃത്തിയാൽ സത്ത്വവൃത്തി തിരോധാനപ്പെട്ട്, ആ ആനന്ദവും തിരോധാനപ്പെട്ട് "ഞാൻദുഃഖിയാകുന്നു"വെന്ന് വ്യവഹരിക്കും.

ആകയാൾ അവരുടെ അവിവേകത്തെ അപേക്ഷിച്ച് ദേഹസംബന്ധമായും മനോസംബന്ധമായും ഉള്ള വിചിത്രമായ കർമ്മങ്ങളെ ലോകപ്പഴക്കത്താലും ശാസ്ത്രപ്രമാണത്താലും വിധിക്കും. ആ വിധ കർമ്മങ്ങളെയറിഞ്ഞു ചെയ്യുന്നതിനുള്ള സാധനം ബുദ്ധിയെ ഒഴിച്ചു വേറെ ഇല്ലാത്തതിനാൽ അതിനെക്കൊണ്ടു തന്നെ ഇഹപരം രണ്ടും ബാധിക്കപ്പെടുക ഹേതുവായിട്ട്, വിജ്ഞാനമയകോശത്തെ സാധനമെന്നും, ഇഹത്തിലാകട്ടെ പരത്തിലാകട്ടെ ആനന്ദം ഉദിക്കണമെങ്കിൽ ആനന്ദമയകോശത്തിൽ നിന്നുദിക്കയാൽ ആ ആനന്ദമയകോശത്തെ സാധ്യമെന്നും പറഞ്ഞ് ഈ വിജ്ഞാനമയകോശം സൂക്ഷ്മമായി എത്രത്തോളം വിസ്താരപ്പെട്ടതാകുന്നോ അത്രത്തോളം ആനന്ദവും വിസ്താരമായി പ്രാപ്തിയാകും.

ഇങ്ങനെയാകയാൽ പഞ്ചഭൂതങ്ങൾ തദ്ഗുണമായ ശബ്ദാദികൾ, തദ്വികാരങ്ങളായ ഇഹപരയെന്ന ലോകങ്ങൾ, ഇവ സമസ്തവും സത്ത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളിൽ വികാരങ്ങളാകും. വി‌ഷയാനുഭൂതിദശയിൽ വി‌ഷയങ്ങളെ ഇന്ദ്രിയങ്ങളാൽ ബുദ്ധി വ്യാപിക്കുമ്പോൾ വി‌ഷയങ്ങളെ അശേ‌ഷവും വ്യാപിച്ചു ആ ബുദ്ധിയെ വി‌ഷയാകാരങ്ങളായി ഭേദപ്പെടുത്തി, അവകളിൽ മോഹത്താൽ മയങ്ങി, ആ മയക്കം കൊണ്ട് ആ വി‌ഷയങ്ങളെയും തന്നെയും തനതധി‌ഷ്ഠാനമായ ആത്മാനന്ദത്തെയും വിവേകിപ്പാൻ ശക്തിയില്ലാതെ ക്ഷണമാത്രം

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/72&oldid=166015" എന്ന താളിൽനിന്ന് ശേഖരിച്ചത്