താൾ:NijanandaVilasam-SriChattampiSwamikal.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ഉത്തമസുഖത്തെ കൊടുക്കുന്നതാകയാൽ അതിനെ നീക്കുന്നതിനു സുഖമായുറങ്ങി എന്നു ചക്രവർത്തിത്വത്തെ നിന്ദിച്ചുപറയാനെന്ത്? ആ രാജാവുറങ്ങുമ്പോൾ ഉദയമായ സു‌ഷുപ്ത്യാനന്ദം, ഒരു ചക്രവർത്തിത്വത്തെ തുച്ഛപ്പെടുത്തി കാട്ടണമെങ്കിൽ ആ സു‌ഷുപ്ത്യാനന്ദം മേലായതായിരിക്കണമല്ലോ. ആ ആനന്ദത്തെ അപേക്ഷിച്ച് ചക്രവർത്ത്യാനന്ദം ദുഃഖം എന്നായിത്തീരും. ചക്രവർത്തിത്വത്തിന്റെ സ്വരൂപം ആനന്ദരൂപമായിരുന്നാൽ ഒരു സമയത്തും ദുഃഖരൂപമായി കണ്ടുകൂടാ. ആകയാൽ അവിവേകത്താൽ ചക്രവർത്തിത്വം ആനന്ദം പോലെയും അതില്ലായ്ക ദുഃഖം പോലെയും കാണപ്പെടുന്നു എന്നല്ലാതെ വിവേകിക്കിൽ ദുഃഖരൂപമേ ആകും.

അതു എങ്ങിനെയെന്നാൽ, കടകമകുടകുണ്ഡലാദികളെ ധരിക്കൽ ശിരസ്സ് മുതലായ അവയവങ്ങൾക്കു ദുഃഖത്തെത്തന്നെ ഉണ്ടാക്കും. രാജ്യഭാരത്തെ 24ഇടപര്യാലോചന[1] ബുദ്ധിക്കു പ്രയാസത്തെത്തന്നെ ഉണ്ടാക്കും. ഈർക്കിലിക്കൂട്ടങ്ങളെ ചൂലെന്ന് അഭിമാനിപ്പതുപോലെ, സൈന്യം, ആയുധം, വസ്ത്രം, ആഭരണം, ധനം, ധാന്യം, വിസ്താരമായ ഭൂമി, ധനകോശം ഇവകളെ സംബന്ധിച്ച വിധിനി‌ഷേധങ്ങളായ അധികാരം, അതിന്നാധാരമായ രക്തം, മാംസം, ശുക്രം, മേദസ്സ്, ഞരമ്പ്, അസ്ഥി, തോൽ, മലം, മൂത്രം, കഫം, നഖം, രോമം ഇവകളാകുന്ന സ്വരൂപത്തോട് കൂടിയ യവൗനദേഹം ഈ സകലത്തേയും ചണ്ഡാലവീഥി പോലെ, വിവേകം കൂടാതെ കൂട്ടിച്ചേർത്ത്, "ഞാൻചക്രവർത്തി" "എന്റെ സാമ്രാജ്യം"

  1. ഇടപര്യാലോചന = രാജ്യഭരണത്തിന്റെ ഭാഗമായി മന്ത്രിമാരും മറ്റുമായുള്ള രാജാവിന്റെ കൂടിയാലോചന എന്നർത്ഥം.
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/70&oldid=166013" എന്ന താളിൽനിന്ന് ശേഖരിച്ചത്