Jump to content

താൾ:NijanandaVilasam-SriChattampiSwamikal.djvu/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

വഴിപോകുമ്പോൾ അവരോടുചേർന്ന് നദീപ്രവാഹത്തെ സന്ധിച്ച്, വലുതായ പ്രാണഭയം നേരിട്ട്, അവകളെയും തന്നെയും രക്ഷിക്കുന്നതിനാലോചിച്ച്, കൈയ്യിൽ പിടിച്ചിരുന്ന കന്യകയെ വിട്ടേച്ച് അല്പം ദൂരെച്ചെന്നപ്പോൾ പിന്നും ശ്രമം ഉണ്ടായി തോളിൽ ഇരുന്ന കുഞ്ഞിനെയും തള്ളിയേച്ചു പോകുമ്പോൾ പിന്നീടും പ്രവാഹബാധയാൽ മറ്റൊരു കൈയ്യിൽ പിടിച്ചിരുന്ന ഭാര്യയേയും വിട്ടുകളഞ്ഞ്, പിന്നും ശ്രമം കൊണ്ട് അരയിൽ കെട്ടിയിരുന്ന ഘനമുള്ള ദ്രവ്യത്തെയും ശരീരമിരുന്നാൽ എത്രയോ ധനം സമ്പാദിക്കാമെന്നുറച്ച് തള്ളിയേചുപോയി. ഇപ്രകാരം പോയവന് ആദ്യകാലത്തിൽ സുഖത്തെ കൊടുത്തിരുന്ന അവകളിൽ സംബന്ധം, പ്രവാഹ ബാധയിൽ പ്രാണഹാനിയെ ചെയ്യത്തക്ക അനിഷ്ടപദാർത്ഥങ്ങളായി കരുതി നീക്കപ്പെട്ടു.

മേലും, ചക്രവർത്തിയായ ഒരു രാജാവ് സാമന്തവøരാൽ കപ്പം വച്ചു കാണപ്പെടുമ്പോൾ അവരുടെ നമസ്കാരത്താലും സ്തോത്രങ്ങളാലും ഏറ്റവും ഗരൗവത്തോടുകൂടി അവരാൽ സ്തുതിക്കപ്പെട്ട് ബഹുനേരം അവരോടുകൂടി വലിയ സല്ലാപങ്ങളെല്ലാം സല്ലാപിച്ച്, ആ വിധം സന്തോ‌ഷത്തോടുകൂടി അനന്തരം അന്തഃപുരത്തിൽ ചെന്നു അവരോടു ക്രീഡിച്ച്, തന്റെ ചക്രവർത്തിത്വത്തെ മേലായ സുഖവിലാസമായി നിനച്ചു സുഖിച്ചിരിക്കുമ്പോൾ സു‌ഷുപ്തിയെ പ്രാപിച്ചു. പിറ്റേ ദിവസം കാലാധിക്യത്തിൽ എണീറ്റിരുന്നു. ഇത്രയും നേരം ചക്രവർത്തികൾ നിദ്ര ചെയ്യാമോ എന്നു ഇഷ്ടന്മാരാൽ ചോദിക്കപ്പെടവേ, ഇന്നലെ രാജ്യഭാരത്താൽ അധികശ്രമം നേരിട്ടതുകൊണ്ട് അവയെ നിവർത്തിക്കുന്നതിനു സുഖമാകും വണ്ണം അധികം ഉറങ്ങിയെന്നു പറഞ്ഞു. എല്ലാവരാലും തന്നാലും ഏറ്റവും പ്രിയപ്പെടത്തക്ക ചക്രവർത്തിത്വം

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/69&oldid=166011" എന്ന താളിൽനിന്ന് ശേഖരിച്ചത്