Jump to content

താൾ:NijanandaVilasam-SriChattampiSwamikal.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

പൂർത്തിയായിരുന്നിട്ടും താനില്ലെങ്കിൽ പ്രകാശിപ്പാൻപോലും ശക്തിയില്ലായ്കയാലും വി‌ഷയസംബന്ധമില്ലാത്ത സു‌ഷുപ്തിയിൽ താനേ സുഖമായി അനുഭവിക്കയാലും, വി‌ഷയങ്ങളിൽ നിന്നും ഉദിക്കില്ല, ആത്മാവിങ്കൽ നിന്നു തന്നെ ഉദിക്കേണ്ടതാണ്. എന്നാൽ പരമാത്മാ എല്ലായിടത്തും എപ്പോഴും ഏകസ്വരൂപനായി നിറഞ്ഞിരിക്കേ എല്ലായ്പോഴും ആ ആനന്ദം തോന്നിക്കൊണ്ടിരിക്കാമലോ എന്നാൽ, ആ ആനന്ദസ്വരൂപനായ പരമാത്മാവ് സർവത്ര സദാ ഏകരൂപനായി വ്യാപിച്ചിരുന്നാലും, ഗോവിന്റെ ക്ഷീരം അതിന്റെ സർവാവയവങ്ങളിലും വ്യാപിച്ചിരുന്നാലും ആ ക്ഷീരത്തിന്റെ വ്യാപ്തി മുലദ്വാരത്തിൽ കൂടെ മാത്രം സിദ്ധിപ്പതുപോലെ, ഈ ആത്മാനന്ദവും ആനന്ദമയകോശത്തൂടെ ഹൃദയത്തിൽ പ്രാപ്തിയാകും. ആകയാൽ ആനന്ദപ്രാപ്തിക്കായിട്ട് ആനന്ദമയകോശം സാദ്ധ്യമെന്നും, വിജ്ഞാനമയകോശം സാധനമെന്നും ആകും.

ഇഹപരങ്ങളായ വി‌ഷയങ്ങളെ മുന്നിട്ട് ആനന്ദം പ്രാപ്തിയാകുന്നതായി പ്രത്യക്ഷപ്രമാണമാണത്താലും ശാസ്ത്രപ്രമാണത്താലും കാണപ്പെട്ടിരിക്കേ, ആ ആനന്ദം എങ്ങിനെ ആത്മാനന്ദമായിട്ടു ചേരും? ആ ആനന്ദം ആത്മാവിന്റേതായാൽ പ്രപഞ്ചത്തിൽ ആനന്ദപ്രാപ്തിക്ക് കൃ‌ഷി, വാണിജ്യം, രാജ്യം, തപസ്സ്, യാഗാദികൾ മുതലായ കർമ്മങ്ങളെ ശ്രമത്തോടെ എന്തിനായിട്ടു ചെയ്യുന്നു എന്നാൽ, ആവിധം അവിവേകം ഹേതുവായിട്ടെന്നല്ലാതെ വിവേകത്തെ പറ്റി ചെയ്യുന്നതല്ല എന്നു ബോധമാകും. അതായത്, ഒരു വസ്തു രണ്ടുസ്വരൂപത്തോടു കൂടിയതായിരിക്കില്ല. ഒരു സ്വരൂപത്തോടുകൂടിയതായിട്ടേ ഇരിക്കൂ. രണ്ടു സ്വരൂപത്തോടുകൂടിയതായി കാണപ്പെട്ടാൽ ഒന്ന് അവിവേകം നിമിത്തമാകും. ഈ സ്ഥിതിക്ക് ഭാര്യ, പുത്രൻ, സ്ത്രീ, ധനം, ഇവറ്റിൽ ഏറ്റവും പ്രിയമുടയ ഒരുവൻ

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/68&oldid=166010" എന്ന താളിൽനിന്ന് ശേഖരിച്ചത്