താൾ:NijanandaVilasam-SriChattampiSwamikal.djvu/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ശി‌ഷ്യൻ അനന്തരം ആചാര്യപാദങ്ങളെ വണങ്ങി പറഞ്ഞു: നിന്തിരുവടിയുടെ അപാരമഹിമയുള്ള കൃപാകടാക്ഷത്താൽ അരുളിച്ചെയ്ത പ്രകാരം കൃതാർത്ഥനായേൻ. ആനന്ദാനുഭവത്തെയും ഉപദേശിച്ചരുളേണമേ!

ആചാ: "ഈ ഘടം എനിക്ക് ഏറ്റവും പ്രിയമുള്ളത്" എന്നതുപോലെ, പുത്രമിത്രകളത്രക്ഷേത്രാദികളിൽ, "ഇതെനിക്ക് ഇഷ്ടം" എന്നു ഏറിയ പ്രിയം കാണുന്നു. അതിനെ ശോധിക്കിൽ ഈ ബ്രഹ്മാണ്ഡം അശേ‌ഷവും സ്വയം ആനന്ദസ്വരൂപമായാകവേ കാണപ്പെടും. ഇഹം മുതൽ പരം വരെയുള്ള പ്രപഞ്ചത്തിൽ ആനന്ദപ്രാപ്തിയായത് വി‌ഷയരൂപമായും ആത്മരൂപമായും രണ്ടുവകയായി കാണപ്പെടുന്നു. അവയിൽ വി‌ഷയാനന്ദമായത് ഇഹത്തിൽ ഭാര്യ, പുത്രൻ, ധനം, ധാന്യം, യവൗനം, രാജ്യം, സ്രക്, ചന്ദനം മുതലായവയുടെ ഭോഗങ്ങളെ മുന്നിട്ടുദിപ്പതും അപ്രകാരംതന്നെ സ്വർഗ്ഗാദി വി‌ഷയഭോഗങ്ങളെ മുന്നിട്ടുദിപ്പതും ആകും. അത് ദൈവാനന്ദമെന്നും, ഇഹത്തിൽ ഉദിച്ചതിനെ മനു‌ഷ്യാനന്ദം എന്നും പറയപ്പെടും. വി‌ഷയഭോഗങ്ങളെ നീക്കി, കരണേന്ദ്രിയങ്ങളെയും നശിപ്പിച്ച്, ദൃശ്യം വിട്ടുപോയ ആത്മാപരോക്ഷാനുഭവത്തെ മുന്നിട്ടുദിക്കുന്നത് ആത്മാനന്ദം എന്നാകും.

ഇവയിൽ അന്തഃകരണത്തിൽ ആത്മാനന്ദം ഉദിക്കേണമെങ്കിൽ, ആ ആനന്ദം എവിടെനിന്ന് ഉദിക്കുന്നതെന്ന് നോക്കിയാൽ, ഒരു വസ്തുവേ ഏകകാലത്തിൽ ഒരുത്തനു സുഖജനകമായും, മറ്റൊരുത്തനു ദുഃഖകാരിയായും ഇരിക്ക കൊണ്ടും, ക്ഷണഭേദത്താൽ ഒരു വസ്തുതന്നെ ഒരു പുരു‌ഷന് സ്നേഹദ്വേ‌ഷങ്ങൾക്ക് കാരണമാകുന്നതിനാലും, വി‌ഷയങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/67&oldid=166009" എന്ന താളിൽനിന്ന് ശേഖരിച്ചത്