താൾ:NijanandaVilasam-SriChattampiSwamikal.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

വും ബഹുഭേദങ്ങലായിരിക്കുന്നതിനാൽ അതിനെ ഏകദേശമെങ്കിലും വിസ്തരിച്ചു ഉപദേശിക്കേണമേ!

ആചാഃ ബ്രഹ്മം, ഈശൻ, ജീവൻ, പ്രപഞ്ചം, എന്നിങ്ങനെ നാലു വിധമായിട്ട് ശാസ്ത്രങ്ങളിൽ പറയെപ്പെടും. അവയിൽ ബ്രഹ്മമെന്നതു നിത്യനിർവികാരാംഗോദാസീന അഖണ്ഡ പരിപൂർണ്ണ സച്ചിദാനന്ദസ്വഭാവമായി പ്രകാശിക്കുന്ന നിർഗുണചൈതന്യമാകും. ഈശൻ എന്നത് സർവജ്ഞസർവസമ്പൂർണ്ണസർവ്വകല്യാണഗുണാധര സർവകർത്താവായ സോപാധിക ചൈതന്യമാകും. ജീവൻ എന്നത് പുണ്യപാപകർമ്മവാസനാമിശ്രകിഞ്ചിജ്ഞത്വാദിഗുണാധാര പരതന്ത്രസോപാധിക ചൈതന്യമാകും. പ്രപഞ്ചം എന്നതു വിചിത്രതരാനേക നാമരൂപഭേദഭിന്ന ജഡാജഡ കുണാധാരദൃശ്യവസ്തുവാകും. ഈ ദൃശ്യമായ നാമരൂപപ്രപഞ്ചം ദൃശ്യമായ സ്ഥൂലപഞ്ചഭുത പാഞ്ചഭൗതിക ഭേദക്കുറിപ്പിനെ[1] ചേർന്നിരിക്കുമ്പോൾ ആ ഭാഗത്തെ ജഡമെന്നും, സൂക്ഷ്മപഞ്ചഭൂത പാഞ്ചഭൗതികഭേദലക്ഷണത്തെ ചേർന്നിരുന്നാൽ ആ ഭാഗത്തെ അജഡമെന്നും, ഈ ജഡാജഡമായ ഇരു വകുപ്പും ഉദിക്കത്തക്ക സ്ഥാനമായും ഒടുങ്ങത്തക്ക സ്ഥാനമായും ഒടുങ്ങുമ്പോൾ (അസ്തമിക്കുമ്പോൾ), പ്രപഞ്ചം, ജീവൻ, ഈശൻ, ബ്രഹ്മം എന്നുള്ള ജ്ഞാനോദയം കൂടാതെ മഹാശൂന്യംപോലെയുള്ള നിരാകാരലക്ഷണത്തെ ചേർന്നതാകുമ്പോൾ, ആ ഭാഗത്തെ മായ എന്നും പറയും. ഈ മായയിൽ നിർഗുണ ബ്രഹ്മചൈതന്യം പ്രതിബിംബിക്കേ മഹാശൂന്യംപോലെയുള്ള സർവവ്യാപകനിരാകാരമായി മറഞ്ഞിരുന്ന ആ മായ ചൈതന്യപ്രകാശബലം കൊണ്ട് തനതു ലക്ഷണത്തോടുകൂടിയതായി പ്രകാശിക്കും.

  1. ഭേദലക്ഷണത്തെ
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/27&oldid=165989" എന്ന താളിൽനിന്ന് ശേഖരിച്ചത്