താൾ:NijanandaVilasam-SriChattampiSwamikal.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

യിൽ പൃഥ്വീ ജലാംശങ്ങളെ ബുദ്ധികൊണ്ടു പിരിച്ചു നോക്കുമ്പോൾ ബീജം, വൃക്ഷം എന്ന 3വികാരം [1]നശിച്ച്, ബീജമായും വൃക്ഷമായും പ്രകാശിച്ച ബീജശക്തിയായ ആത്മചൈതന്യ പ്രകാശമാത്രമായി ശോഭിക്കുന്നതുപോലെ, ആ ഗുണങ്ങളാകട്ടേ, അവറ്റിൻ വാസനകളാകട്ടെ, വാസനമയങ്ങളായ സ്ഥൂലസൂക്ഷ്മ വകുപ്പോടുകൂടിയ ദേഹേന്ദ്രിയാദി വി‌ഷയങ്ങളാകട്ടെ, ഇവ സർവ്വവും അഭാവമായി, ഇവകളെല്ലാമായി പ്രകാശിച്ച ആത്മ ചൈതന്യപ്രകാശമാത്രമായി, അനുഭവിക്കപ്പെടും.

ശി‌ഷ്യൻ: അപ്രകാരമേ, വി‌ഷയങ്ങളെ ഇന്ദ്രിയങ്ങളിലടക്കി, ആ ബഹിരിന്ദ്രിയങ്ങളുടെ ശക്തികളെ അവറ്റെ വ്യാപിച്ച അഹന്തയോടും ഗുണങ്ങളുടെ സൂക്ഷ്മവാസനാമാത്രമായടക്കി, ആ വാസനകളെയും അവയ്ക്കു ആധാരമായ ഗുണങ്ങളിൻ ചലനവിശേ‌ഷങ്ങളിലടക്കി, ആ ചലനങ്ങളെയും തങ്ങൾക്കു ആധാരമായ ആ ഗുണങ്ങളിലടക്കി നിൽക്കേ, നിരാകാരമായി യാതൊരു, തോന്നി മറവറ്റ സഹജമായ ദൃഗനുഭവത്തെ, ഭൂമിയിങ്കലിരുന്ന് സൂര്യ മണ്ഡലതെ വ്യാപിച്ച് പ്രകാശിക്കുന്ന ദൃഗനുഭൂതിയാൽ ഊർദ്ധ്വഭാഗത്തിലുള്ള സൂര്യമണ്ഡലവും അധോഭാഗത്തിലുള്ള ദൃഷ്ടിഗോളകവും ഗ്രഹിക്കപ്പെടാതെ യിരുന്നാൽ ആ അനുഭൂതി എപ്രകാരം ഗ്രഹിക്കപ്പെടുന്നോ അപ്രകാരം, പ്രാപിച്ച ആയനുഭൂതിയിൽ നിന്നും, വെണ്മചേർന്ന ഒരു ഭിത്തിയിൽ മറ്റൊരു നിറത്തെ ഇട്ടാൽ ആ നിറം മാറി ഈ നിറമായിട്ടു വരുന്നതുപോലെ, ദൃശ്യമായ മുമ്പറഞ്ഞവയും, അതാതു സ്വഭാവത്തോടും കല്പനപ്രകാരം കണ്ട നാമരൂപത്തോടും കൂടിയ പ്രകാശമാകുന്ന ഭിത്തിയിൽ തനതനുഭവമായി.

  1. രൂപാന്തരം; നാമവും രൂപവും കൊണ്ടുമാത്രമുള്ള വകഭേദം. സ്വർണ്ണത്തിന്റെ വികാരമത്ര വളയും മാലയും
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/24&oldid=165986" എന്ന താളിൽനിന്ന് ശേഖരിച്ചത്