നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
ഗോളകങ്ങളോടുകൂടിയ സ്ഥൂലദേഹത്തിൽ വ്യാപിച്ച് അതിനെ ഞാൻഎന്നഭിമാനി ച്ചതുകൊണ്ട് പുറമേയായി തോന്നിയ ആ വിഷയങ്ങളെ താൻ വ്യാപിച്ചിരുന്ന്, അവയിൽ ശരീരേന്ദ്രിയ ഗോളകക്കുറിപ്പ് കാണപ്പെടാത്തതിനാൽ എന്റെ വിഷയമെന്നു താദാത്മ്യപ്പെട്ട്, അവയിൽ പ്രതിബിംബിച്ച ആത്മചൈതന്യ പ്രകാശവും അവയ്ക്കു ആവക ശക്തികളായി പ്രകാശിച്ചു നിന്നു. അപ്രകാരമേ, സ്വപ്നാവസ്ഥയിലെന്നും അറിയേണ്ടതാണ്.
ശി: അയ്യാ! ജ്ഞാനേന്ദ്രിയങ്ങൾ സത്ത്വഗുണത്തിൻ വികാരങ്ങളാകുന്നുവെന്നും, കർമ്മേന്ദ്രിയങ്ങൾ രജോഗുണ വികാരങ്ങളാകുന്നുവെന്നും, ശാസ്ത്രങ്ങളിൽ കാണപ്പെട്ടിരിക്കെ, ഈ രണ്ടു വക ഇന്ദ്രിയങ്ങളേയും രജോഗുണവാസനാവികാരങ്ങളെന്നു അരുളിച്ചെയ്തത് എങ്ങനെയാണ്?
ആചാ: രണ്ടു വക ഇന്ദ്രിയങ്ങളിലും ത്രിഗുണങ്ങൾ ഇരിക്കുന്നുണ്ട്. എങ്കിലും രണ്ടു വക ഇന്ദ്രിയങ്ങളായി കല്പിക്കപ്പെട്ട സൃ ഷ്ടികൾ മാത്രം രജോഗുണത്തിൽ വാസനാമയങ്ങളാകും. തോന്നിയവകളേ അതാതു ധർമ്മങ്ങളോടു കൂടി വെവേറെ പ്രകാശിപ്പിക്കൽ സത്ത്വഗുണത്തിന്റെ വാസനാമയമാകും. അതു പ്രധാനമായതു കൊണ്ട്, അവ സത്ത്വത്തിന്റെ വികാരങ്ങളായി പറയപ്പെടും. ആ ഇന്ദ്രിയങ്ങൾക്കു ഒവ്വോരു കാലത്തിൽ തങ്ങൾ തങ്ങളുടെ വ്യാപാര സ്ഫൂർത്തി തിരോധാനപ്പെടുംവണ്ണം അനുഭവത്തിനു വരുകയാൽ നിരന്തരമായില്ലാത്തതുകൊണ്ട് അതു അപ്രധാനമായാലും അവകളിൽ തമോഗുണവും ഉള്ളതു തന്നെയാകും.
ഇങ്ങനെയാകിൽ, അഹന്തയുടെ മൂന്നു ഗുണങ്ങളും വെവ്വേറെയായ സൂക്ഷ്മവാസനകളേയും പിരിക്കിൽ, ബീജശക്തി