Jump to content

താൾ:NijanandaVilasam-SriChattampiSwamikal.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

മൂന്ന് സ്വഭാവവുമില്ലാതെയായിട്ട്, അഹന്ത നശിച്ച്, അപ്രകാരമേ ആധാരം കൂടാതെ ഗുണങ്ങളും ന ഷ്ടമായി അഹങ്കാരവും ഗുണങ്ങളുമില്ലാത്ത ഭാനമാത്രമായ അനുഭൂതി പുരാതനമായ തനതു സ്വരൂപമായിരുന്നിട്ടും നൂതനംപോലെ നിരഹങ്കാരമെന്ന ഉപശാന്തി പദവിയിൽ മുഴുകി നിന്ന് വിജ്ഞാപിക്കുന്നു:)

പ്രാണനാഥനായ പരമഗുരോ! നല്ലതുപോലെ അറിഞ്ഞ്, ഒരുവന്റെ നാമത്തെയും, ലക്ഷണത്തെയും മറ്റൊരുവൻ വേ‌ഷമായി പൂണ്ടു മോഹിപ്പിക്കൽ പോലെ, അഹം എന്ന നാമവും അഹം എന്ന പ്രകാശിക്കലുമായ വേ‌ഷമാത്രത്താൽ ഈ അഹന്ത ആത്മവസ്തുവെന്നപോലെ മോഹിപ്പിച്ചു. ഇപ്പോൾ വിവേകിച്ച് അനുഭവമായി നോക്കുകിൽ ഒരു വൃക്ഷത്തിൽ തോന്നിയ ബ്രഹ്മരക്ഷസ്സു പോലെ മിഥ്യയായിപ്പോയി. അപ്രകാരമേ അഹന്തയുടെ തിരോധാനത്താൽ അഖണ്ഡാത്മ ജ്ഞാനനിരോധനമായ അജ്ഞാനവും അഹന്തയായി പ്രകാശിച്ച വിപരീതജ്ഞാനവും ഈ രണ്ടു വിധമായും കൂടെ തോന്നായ്കയായ ശൂന്യജ്ഞാനവും, ഇലാതവയായ ഈ} ത്രിഗുണങ്ങളുടെ സാമ്യവൈ‌ഷമ്യങ്ങളാൽ തോന്നിയതെന്നും, ഇവയും മിഥ്യയത്രയാകുന്നുവെന്നും അറിഞ്ഞു എങ്കിലും, ഇല്ലാത്ത ഈ അഹന്ത ഉള്ളതുപോലെ തോന്നി, ഇല്ലാത്ത് ഗുണങ്ങളാൽ സ്ഥൂലസൂക്ഷ്മങ്ങളായ വി‌ഷങ്ങളെ കല്പിച്ച് സ്വന്തമായി കാണിക്കുന്ന സ്വഭാവമെങ്ങനെ?

ആചാ: സു‌ഷുപ്തിയിൽ നിന്നും ത്രിഗുണങ്ങളാലുദിച്ച അഹന്ത താൻ മാത്രമായി തനിച്ചു നിൽക്കുമ്പോൾ, ആത്മാ അദൃശ്യനകയാൽ അതിനെ താദാത്മ്യപ്പെടുത്തുന്നതിനു ഉപകാരപ്പെടാതെ വാടി നിൽക്കേ, രജോഗുണം മുമ്പ് അഹങ്കാരത്തെ തോന്നിപ്പിച്ചതു പോലെ, അതിസൂക്ഷ്മമായ വാസനയിനാൽ ആ അഹന്തയിൽ ശബ്ദഗ്രഹണ സാമർത്ഥ്യ

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/21&oldid=165985" എന്ന താളിൽനിന്ന് ശേഖരിച്ചത്