നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
അനുഭവിക്കപ്പെടും. എന്നാൽ, ഈ മൂന്നു തോന്നലും അഹംകാരത്തിൻ ഗുണവികാരമെന്നല്ലാതെ, ഈ മൂന്നിനേയും പ്രകാശിപ്പിച്ച ആത്മചൈതന്യത്തിന്റെ വികാരമെന്നു വരുകയില്ല. ഇതിനെ അനുഭവത്തിൽ പറയാം.
അഹംകാരം മുന്നു ഗുണത്തോടു കൂടിയതാകയാൽ ആ മുന്നു ഗുണത്തെയും പിരിച്ചുനോക്കുകിൽ ആ അഹംകാരം സ്വരൂപമറ്റ് ആത്മചൈതന്യമാത്രമായ അഹംപദത്തിന്റെ പരമാർത്ഥപ്പൊരുളായി ശേഷിക്കും. അത് എങ്ങിനെയെന്നാൽ, തോന്നിയതിനെ തോന്നാത്ത വിധത്തിൽ ചെയ്ക, ഇല്ലാത്തതിനെ ഉള്ളതുപോലെ തോന്നിക്ക, തോന്നിയതിനെ പരിപാലിക്ക, ഈ മൂന്നിനെയും, വെണ്മ, ചെമപ്പ്, കറുപ്പ്, ഈ മൂന്നിനെയും ഒരു മൃത്ഘടത്തിൽ ഗുണങ്ങളായി കണ്ട് അവയെ ബുദ്ധികൊണ്ടു പിരിച്ചെടുത്താൽ ഗുണങ്ങൾക്കാധാരമായ ഘടവും നശിച്ച് അതിൽ ആധേയങ്ങളായിരുന്ന ഗുണങ്ങളും നിരാധാരമായഴിഞ്ഞ്, അഗ്ഗുണങ്ങളായും മൃത്ഘടമായും പ്രകാശിച്ച പ്രകാശമാത്രമായി ശേഷിച്ച് അനുഭവത്തിനു വരും. അതുപോലെ, ഈ ഗുണങ്ങൾക്കാധാരമായിരുന്ന അഹംകാര വുമഴിഞ്ഞ്, അതിൽ ആധേയങ്ങളായിരുന്ന ആ ഗുണങ്ങളും ആധാരം കൂടാതെ നശിച്ച്, ആധാരധേയങ്ങളായിരുന്ന അഹംകാരം, അവറ്റിൻ ഗുണം ഇവകളായി പ്രകാശിച്ച പ്രകാശം താനേയായിട്ട് ശേഷിച്ച്, ഭാനമാത്രമായി അനുഭവത്തിനു വരും.
(ശിഷ്യൻ: അപ്രകാരമേ ആ അഹങ്കാരത്തിൻ വ്യാപാര ഭേദത്താൽ പ്രകാശിക്കപ്പെട്ട ആ മൂന്നു ഗുണങ്ങളെയും ഒരു കയറ്റിനു ചേർന്ന പിരികളെ പിരിച്ചെടുക്കുന്നതുപോലെ, മൂന്നു തൊഴിലുകളെയും അതിൻനിന്നു നീക്കവേ നിർവ്യാപാരമായ തിനാൽ ഗുണങ്ങളും തനിയേ ഒഴിഞ്ഞ്, അഹങ്കാരമായി തോന്നൽ, ഇല്ലാതെ മറയൽ, അപ്രകാരമായി പ്രകാശിക്കൽ ഈ