താൾ:NijanandaVilasam-SriChattampiSwamikal.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ഘടാഭാവം കല്പിക്കപ്പെടണമെങ്കിൽ ഘടത്തിൽ കല്പിക്കപ്പെടുകയില്ല. ഘടത്തിനും ഘടാഭാവത്തിനും ആധാരമായ പൃഥ്വിയിൽ തന്നെ കല്പിക്കപ്പെടണം. ഇപ്രകാരമാകിൽ, ഉദിച്ച സ്ഥാനത്തു ഈ അഹന്തയുടെ ഇരിപ്പും ഉദയത്തിനു മുമ്പായ സ്ഥാനത്തു ഈ അഹന്തയുടെ അഭാവവും കല്പിക്കപ്പെടണമെങ്കിൽ ഒരാധാരത്തെപറ്റി കല്പിക്കണം. അല്ലാതെ നിരാധാരമായി കല്പിക്കപ്പെടുകയില്ല; എന്നിങ്ങനെ അനുഭവദൃ ഷ്ടിയിനാൽ ആലോചിച്ച്, ആ അഹന്താസ്ഫൂർത്തിയേയും, മുമ്പിലെ ദശയിൽ ആ അഹന്ത അഭാവമായി കാണപ്പെടുകയാൽ അതിന്റെ അഭാവത്തേയും അനുഭവദൃഷ്ടിയിനാൽ നിദാനിച്ച്, ആ അഹന്തയുടെ ഇരിപ്പും അതിന്റെ അഭാവവും ഏതൊരാധാരത്തിൽ കല്പിക്കപ്പെട്ടു തോന്നുന്നുവെന്ന് നോക്കുകിൽ ഈ രണ്ടു തങ്ങൾക്കാധാരമായ ഭാവാഭാവത്തോന്നലറ്റ ശൂന്യത്തെ കാരണമായിട്ടു കാണിച്ചു കൊണ്ടു നിൽക്കും. അങ്ങിനെ, ഭാവാഭാവത്തോന്നലറ്റ ശൂന്യാനുഭവത്താൽ വ്യാപിക്കപ്പെടുകയിൽ ആ ശൂന്യവും തന്നെ പ്രകാശിപ്പിക്കുന്ന അധി‌ഷ്ഠാനപ്രകാശസത്തയെത്തന്നെ തനിക്കാധാരമായി കാണിചുകൊണ്ടു നിൽക്കുമെന്നല്ലാതെ നിരാധാരമായിരിക്കുകയില്ല അങ്ങനെ ഭാവാഭാവത്തോന്നലറ്റ ശൂന്യാനുഭവമാകട്ടെ. അഹംകാരാഭാവത്തോന്നലിന്റെ അനുഭവമാകട്ടെ, അഹങ്കാരത്തോന്നലിന്റെ ഈ മൂന്നും മുൻപറഞ്ഞ പ്രകാരം ഭിന്നഭിന്ന പ്രകാരമായിട്ട്, അണു, മേരു ഇവ പോലെ, ദൃശ്യത്തിന്റെ ഭേദത്തെ പ്രാപിച്ച ജാഗ്രദവസ്ഥയിൽ ഭാവാഭാവദൃശ്യത്തോന്നൽ താനായി കാണപ്പെടാതെ തനിക്കന്യമായി കാണപ്പെടുന്നതുപോലെ. സു‌ഷുപ്തിക്കു പോകുമ്പോഴും അതിൽ നിന്നുണരുമ്പോഴും ദൃശ്യരൂപത്തെ പ്രാപിച്ച അഹന്ത, തദഭാവം ഈ രണ്ടു തോന്നലുമില്ലാത്ത ശൂന്യം, ഈ മുന്നു തോന്നലും കാണപ്പെടാതെ തനിക്കന്യമായി

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/19&oldid=165982" എന്ന താളിൽനിന്ന് ശേഖരിച്ചത്