താൾ:NijanandaVilasam-SriChattampiSwamikal.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

യേയും പറയാം. മുന്നാമത്തെ അവസ്ഥയിൽനിന്നും അഹന്ത ഉദിച്ച്, അതിൽ പ്രതിബിംബിച്ച ചൈതന്യപ്രകാശത്താൽ തന്നുള്ളടങ്ങിയ സത്ത്വഗുണത്തിന്റെ ബലത്താൽ അഹന്തയ്ക്കു വർത്തമാനത്തിൽ അഹമർത്ഥജ്ഞാനവും, ഭൂതകാലത്തിൽ അഹമർത്ഥജ്ഞാനാഭാവവും. അതുതന്നെ അജ്ഞാനവും ആയി ഭേദിച്ച് കാണപ്പെടും. അങ്ങനെ തന്റെ സ്ഥൂർത്തിക്കഭേദമായി സത്ത്വഗുണത്താൽ കാണിക്കപ്പെട്ട തന്റെ സ്ഥൂർത്ത്യഭാവ ജ്ഞാനരൂപമായ അജ്ഞാനത്തെ തന്റെ സ്വഭാവമായ തനതാത്മത്വത്താൽ സംബന്ധിച്ച് താദത്മ്യപ്പെട്ട്, തദ്ദശയിൽ തന്റെ അഭാവത്തെ താദാത്മ്യമായി പ്രാപിച്ച് തന്നിൽ പ്രതിബിംബിച്ച ചൈതന്യവും, അഹംകാരം നീങ്ങിയ തനതു സ്ഥൂർത്തിക്കു മുമ്പായ തനതു തദാത്മ്യത്തിനു അവലംബമായുള്ള തനതു അധി‌ഷ്ഠാനവൃത്തിയിൽ പ്രതിബിംബിച്ച ചൈതന്യം അവിടെ പ്രകാശിച്ചു നിൽക്കയാൽ ആ താദാത്മ്യദശയിലുദിച്ച ലയരൂപതമോഗുണത്തിന്റെ ആധിക്യത്താൽ അധി‌ഷ്ഠാനവൃത്തി പ്രതിബിംബിത ചൈതന്യവും, അതിനെ താദാത്മ്യമായടഞ്ഞു അവിടുന്ന് ആ വൃത്തിപ്രതിബിംബിതചൈതന്യവും, അഹന്താവൃത്തിക്കു തദ്ദശയിൽ സത്ത്വത്തിന്റെ സഹായം തമസ്സാൽ ബാധിക്കപ്പെട്ട് ആ തമോഗുണത്തിൽ പ്രതിബിംബിച്ച ചൈതന്യം പ്രകാശരുപമായിരിക്കിലും അതും, ആ ഉപാധിബലത്താൽ ജഡം പോലെ തന്നെ പ്രകാശിക്കും. അങ്ങിനെ പ്രകാശിക്കെ, ആ ഉപാധിയേയും അതിന്റെ മയമായ തന്നെയും തന്നാൽ തനതഭാവമായി കല്പിക്കപ്പെട്ട തനതധി‌ഷ്ഠാനവൃത്തിയേയും അഭേദമായിക്കൊണ്ട്, ഇതധി‌ഷ്ഠാനം. ഇതു ലയരൂപതമോഗുണം എന്നു പിരിച്ചറിയുന്നതിനുള്ള വിവേകമില്ലാതെ ലയരൂപതമോ ഗുണത്തിൻ മയക്കത്താൽ മയങ്ങി നിൽക്കും. ഇതാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/17&oldid=165980" എന്ന താളിൽനിന്ന് ശേഖരിച്ചത്