താൾ:NijanandaVilasam-SriChattampiSwamikal.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

മാതിരിയേയും, വിവരമായി വിസ്തരിച്ചറിയത്തക്കവണ്ണം ഉപദേശിചരുളേണമേ!

ആചാ: സു‌ഷുപ്തിയിൽ നിന്നും ഉദിച്ച അഹന്ത തനതു സത്ത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളിൽ, തമോഗുണത്താൽ അഹംപൊരുളിനെ അജ്ഞാനമായി കൊണ്ട് രജോഗുണത്താൽ അതിസൂക്ഷ്മമായിട്ട് വാസനാമയങ്ങളായ കരുവികരണങ്ങളെ കല്പിച്ച്, സത്ത്വഗുണത്താൽ അവയെ അവലംബിച്ച്, ആ അവലംബപ്രകാരം അതിൽ പ്രതിഫലിച്ച അഹംകാരിചൈതന്യവും അപ്രകാരം തന്നെ പ്രകാശിച്ചതെന്നു മുമ്പേതന്നെ നിരൂപിക്കപ്പെട്ടിരിക്കുന്നതിനെ ഇനിയും വിചാരിക്കാം: അതായത്, തമോഗുണമെന്നത് തന്നിൽ പ്രതിബിംബിച്ച ചൈതന്യത്തെ തെളിവായി കാണിക്കാതെ മറഞ്ഞതുപോലെ കാണിക്കുന്ന വല്ലഭത്തോടുകൂടിയതാകുന്നു. രജോഗുണം തന്നിൽ പ്രതിബിംബിച്ച ചൈതന്യത്തെ മറയാതെയും ചൈതന്യമായി കാണിക്കാതെയും നാനാരൂപങ്ങളായി തോന്നിച്ച് പ്രകാശിപ്പിക്കും. സത്ത്വഗുണം മുൻ രണ്ടു ഗുണങ്ങൾക്കും ഉൾപ്പെട്ടുപോയതിനാൽ നാമരൂപവി‌ഷയാകാര പ്രതിഫലനങ്ങളേയും, ജഡം പോലയുള്ള തമഃപ്രതിഫലനത്തെയും അഹംവൃത്തിയിൽ പ്രതിഫലിച്ച ചൈതന്യത്തിനു തന്നിൽ പ്രതിഫലിച്ച ചൈതന്യസത്താബലത്താൽ വെവ്വേറെയായി നല്ലപോലെ കാണിച്ച് അപ്രകാരം പ്രകാശിപ്പിക്കും. അഹന്തസത്ത്വത്തിൻ ബലത്താൽ തന്നിൽ പ്രതിബിംബിച്ച ചൈതന്യപ്രകാശംകൊണ്ടു അവറ്റെ വെവ്വേറെയായി കാണിക്കിലും, തനതു സ്വഭാവമായ സ്വന്തസ്ഥിതി (തന്മ) എന്ന തദാത്മ്യസംബന്ധത്താൽ അവയിൽ താദാത്മ്യപ്പെട്ടു നിൽക്കും.

ഈ മൂന്നു ഗുണങ്ങളാൽ കല്പിക്കപ്പെടുന്ന വി‌ഷയങ്ങളെയും അവകളെ അഹന്ത താദാത്മ്യപ്പെടുത്തും മാതിരി

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/16&oldid=165979" എന്ന താളിൽനിന്ന് ശേഖരിച്ചത്