താൾ:NijanandaVilasam-SriChattampiSwamikal.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

വൃത്തിക്കു വിവേകലേശംപോലും ഇല്ലാത്തതിനാൽ രജോഗുണ ത്താൽ തോന്നിയ അതിസൂക്ഷ്മങ്ങളായ ആ വി‌ഷയങ്ങളെ അതിസൂക്ഷ്മങ്ങളായി കാണിച്ച അവകളെത്തന്നെ അതു അവലംബനമായിട്ട് അഭിമാനിച്ചിരിക്കേ, ആ അനുഭൂതിയിൽ ആവിധ അവലംബനത്തോടു കൂടിയ അഹംകാരം ആ സത്ത്വഗുണത്തിൻ സഹായത്താൽ അതിസൂക്ഷ്മമായി വാസനാരൂപഭോഗഭോഗ്യഭോക്തൃ ത്രിപുടിയെ കൊടുക്കുന്ന കരുവികരണങ്ങളോടുംകൂടി, അതിൽ നിന്ന് മുമ്പുള്ള അനുഭവത്തെയും വർത്തമാനത്തിന്റെ അനുഭവത്തെയും ഭേദമായി കണ്ട്, ഈ വർത്തമാനാനുഭവത്തിന്റെ തോറ്റമിലായ്മ തന്നെ ഭൂതകാലാനുഭവത്തിൽ ജ്ഞാനത്തിന്റെ അഭാവമായി കല്പിക്കപ്പെട്ട ആ കല്പനയാൽ കൂടസ്ഥ പരമാത്മ ചൈതന്യമായ തനതധി‌ഷ്ഠാനചൈതന്യം തന്നെ, ഒരു സ്ഥാണു ചോരനായി തോന്നുന്നതുപോലെ, അജ്ഞാനമായി തോന്നി, അപ്രകാരം തന്നെ തന്റെ സ്വരൂപം സഹജമായി മറപ്പെട്ട് സ്ഥൂലസൂ‌ഷ്മോപാധികളിൽ ആത്മബുദ്ധി തടിച്ച്, ആ അനാത്മവസ്തുവിൽ തടിച്ച ആ ആത്മബുദ്ധിയാൽ ജാഗ്രത്, സ്വപ്നം, സു‌ഷുപ്തി എന്ന മുന്നവസ്ഥകളുലും ആവരണം, വിക്ഷേപം എന്ന രണ്ടു ശക്തികളാൽ സ്വരൂപ ജ്ഞാനപ്രകാശവിവേകജ്ഞാനം കൂടാതെ ഭ്രാന്തനെപ്പോലെചുഴലുന്നു.

ഇതിനെ വിവേകിച്ച് ശോധിചു തള്ളുന്നതിനുള്ള വിവരം:

സ്ഥൂലവ്യാപകമായ അഹന്തയെ സ്ഥൂലത്തിന്നു വേറായിട്ടും, അപ്രകാരം സ്ഥൂലത്തിന്നു വേറായി സൂക്ഷ്മത്തെ വ്യാപിചതായി ഇരിക്കുന്ന ആ അഹന്തയെത്തന്നെ സൂക്ഷ്മത്തിന്നു വേറാക്കി അതിനെതന്നെ ആ സൂക്ഷ്മത്തിന്നു കാരണമായും, സ്ഥൂലസൂക്ഷ്മബീജമായ ആ കാരണത്തെ

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/14&oldid=165977" എന്ന താളിൽനിന്ന് ശേഖരിച്ചത്