താൾ:NijanandaVilasam-SriChattampiSwamikal.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

രുന്നിട്ടും വിവേകാഭാവം നിമിത്തം അതിനെയും, ഈ അഹംകാരവൃത്തിക്ക് സാക്ഷിയായി കുറിച്ചറിയുന്നതിന് സാമർത്ഥ്യമില്ലാതെ, ഈ അഹംകാരവൃത്തിയിൽ പ്രതിബിംബിച്ച് പ്രകാശിക്കുന്ന തന്നെയും, അഹങ്കാരവൃത്തിക്കു ചി ́ഡ വിവേകമില്ലായ്കയാൽ ഇതു അഹംകാരം. താൻ അഹംകാരി എന്നറിയുന്നതിന്ന് വല്ലഭമില്ലാതെ നിർവി‌ഷയമായിരുന്ന നിർവൃത്തിക നിരാകാര കൂടസ്ഥ ചൈതന്യമാകട്ടെ, നിരാകാരശുദ്ധസത്ത്വവൃത്തി പ്രതിബിംബിത വിശേ‌ഷകൂടസ്ഥ ചൈതന്യമാകട്ടെ, അഹംകാരവൃത്തി പ്രതിബിംബിത അഹങ്കാരിചൈതന്യമാകട്ടെ, ഇമ്മൂന്നും അഹങ്കാരവൃത്തിയിൽ വി‌ഷയവാസന ഉദിക്കായ്കയാൽ നിർവി‌ഷയമായ അഹംകാരം ഇരുന്നിട്ടും ഇല്ലാത്തതു പോലെ ഇതെന്നു നിർണ്ണയിപ്പാൻ പാടില്ലാത്തതിനാൽ നിരാലംബമായി വാടി മയങ്ങി. ആ സമയത്ത് തന്നിലടങ്ങിയ തമോഗുണം ആ അഹങ്കാരവൃത്തിയിൽ പ്രകാശിച്ചിരിക്കുന്ന അഹങ്കാര ചൈതന്യത്തേയും അതിനു ബിംബസ്ഥാനമായിരിക്കുന്ന കൂടസ്ഥ ചൈതന്യത്തേയും ജ്ഞാനമായി സിദ്ധിക്കാത്ത വിധത്തിൽ ലയരൂപമായിരുന്നു മയക്കി. ആ അവസ്ഥയിൽ ലയരൂപമായ തമോഗുണത്തലുണ്ടായ അഹംകാരത്തിന്റെ ഘോരമായ മയക്കിന് അഹംകാരത്തിൽ പ്രതിബിംബിച്ച അഹംകാരചൈതന്യവും മയക്കിന് അഹംകാരത്തിൽ പ്രതിബിംബിച്ച അഹംകാരചൈതന്യവും പ്രാപിച്ചതുപോലെ ഭവിച്ച് പ്രകാശിക്കേ, ആ അഹംകാരവൃത്തിക്കുള്ളടങ്ങിയ രജോഗുണം തനതുശക്തിയാൽ അതിസൂക്ഷ്മമായ, വാസനാരൂപമായ സ്ഥൂലസൂക്ഷ്മ കരുവികാരങ്ങളാകട്ടെ അവയുടെ വി‌ഷയങ്ങളാകട്ടെ, അവയുടെ സ്ഫൂർത്തിയെ പ്രജ്ഞാമാത്രമായി ഉദിപ്പിച്ച അക്ഷണത്തിൽ ആ അഹങ്കാരവൃത്തിക്കുള്ളതുമായ സത്ത്വഗുണം അഹംകാര

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/13&oldid=165976" എന്ന താളിൽനിന്ന് ശേഖരിച്ചത്