താൾ:NijanandaVilasam-SriChattampiSwamikal.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ത്തോടുകൂടിയ തന്റെ ദേഹത്തെ കണ്ട് അതിനെ മറന്ന് തന്നെ ബ്രാഹ്മണനെന്നു നിർണ്ണയമായി സ്വീകരിച്ചതുപോലെ ജാഗ്രദവസ്ഥയിൽ രക്തമൂത്രമാംസാദികളാലുണ്ടായ സ്ഥൂല ശരീരത്തെ ഞാനെന്നഭിമാനിച്ച അവസ്ഥ വിട്ട് സ്വപ്നാവസ്ഥയെ പ്രവേശിക്കയാൽ മനോമാത്രത്താൽ കല്പിക്കപ്പെട്ട ഞാൻഎന്ന ബിന്ദുവിൽ വാസനയാൽ തോന്നിയ ശരീരം കാണപ്പെട്ട്, അതിനെത്തന്നെ ഞാനെന്ന് അനുഭവിച്ച്, അനന്തരം ആ അവസ്ഥ വിട്ട് സു‌ഷുപ്തിയിൽ പ്രവേശിച്ച് അവിടെ ഇന്ദ്രിയവാസന മനോവാസന ഈ രണ്ടും അഹംകാരമാകുന്ന ബിന്ദുവിൽ നിന്ന് വേർപെട്ടതിനാൽ സ്ഥൂലസൂക്ഷ്മക്കുറിപ്പാകുന്ന വിശേ‌ഷാഭാവവും കാരണസംബന്ധാഭാവവും നിമിത്തം അവിദ്യാന്ധകാരത്താൽ വിഴുങ്ങപ്പെട്ട്, ഭണമാത്രത്തിൽ അതും ലയിച്ച്, ഇന്ധനമില്ലാത്ത അഗ്നികണംപോലെ അഹംകാരപ്രതിബിംബിതജീവജ്ഞാനവും തനത് ബിംബമായ കൂടസ്ഥ ചൈതന്യത്തിൽ അതു മാത്രമായടങ്ങിയിരുന്ന്, അനന്തരം കർമ്മവാസനാവശത്താൽ നിരാകാരമായ വൃത്തി ഉദിച്ച്, അതിൽ കൂടസ്ഥൻ ജീവരൂപപ്രതിബിംബമായി തോന്നി, ആ വൃത്തിയിൽ പ്രതിബിംബപ്രകാശത്താൽ ആ അഹങ്കാരമെന്ന ബിന്ദു പൂർവ്വംപോലെ അഹം എന്നു പ്രതിഫലിച്ച്, ആ അഹങ്കാരവൃത്തിയിൽ നിരാകാരവൃത്തിയിങ്കൽ മുൻ പ്രതിബിംബിച്ച ചൈതന്യം തന്നെ പ്രതിബിംബിച്ച്, ആ ആത്മപ്രകാശത്തോടുകൂടിയ അഹങ്കാരവും അക്ഷണത്തിൽ തനിക്കു വി‌ഷയഗ്രഹണസാമഗ്രിയായുള്ള ദേഹേന്ദ്രിയാദികളുടെ വാസന തന്നിലുദിക്കാത്തതുകൊണ്ട് അഹം അഹം എന്നു താൻ പ്രകാശിച്ചിടും.

അവിടെ നിർവികാസവിശേ‌ഷ കൂടസ്ഥനായ തന്റെ ബിംബചൈതന്യം തനിക്കാശ്രയമായി പ്രകാശിച്ചുകൊണ്ടി

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/12&oldid=165975" എന്ന താളിൽനിന്ന് ശേഖരിച്ചത്