താൾ:NijanandaVilasam-SriChattampiSwamikal.djvu/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

കൂടസ്ഥബ്രഹ്മ പരമാത്മാവെന്ന പ്രത്യഗ്ബ്രഹ്മങ്ങളെ ബഹിർമുഖമായാകട്ടെ, വി‌ഷയീകരിക്കുമ്പോൾ വി‌ഷയാകാരങ്ങളായി പരിണമിച്ചു ഭവിച്ചു വൃത്തികൾ ഫലമെന്നു പറയപ്പെടും. അവയോടു കൂടി ഘടം, പടം, മഠം എന്ന കൽപനയോടെ വി‌ഷയങ്ങളിൽ മുങ്ങിയ ബുദ്ധി ചിദാഭാസവൃത്തിയെന്നു പറയപ്പെടും. ഈ പല ചിദാഭാസവൃത്തികൾ ഉദിച്ചും മറഞ്ഞും അവകളെ കുറിക്കാതെ പ്രകാശിപ്പിക്കാൻ കാരണമായി നിന്ന നിർവികാരവൃത്തി സാക്ഷിവൃത്തിയാകും.

ഈ സാക്ഷി വൃത്തിയിൽ പ്രകാശിക്കകൊണ്ടു പരമാത്മാവിന് സാക്ഷിയെന്നും, കല്പനാവൃത്തിയിൽ പ്രകാശിക്കകൊണ്ട് ചിദാഭാസനെന്നും, ഫലവൃത്തിയിൽ പ്രതിഫലിക്കകൊണ്ടു വി‌ഷയമെന്നും, ചിദാഭാസവൃത്തി ഉദിക്കുമ്പോഴും അതിന്നാധാരമായിരുന്ന നിരാകാരസാക്ഷി വൃത്തിയിൽ പ്രതിഫലിച്ച ചൈതന്യത്തെ തനതു സ്വരൂപമായി കണ്ട് തന്റെ സാക്ഷിസ്വഭാവം മറഞ്ഞതിനാൽ അന്തര്യാമിയെന്നും, തന്റെ മറവിൽ അവൻ കാണപ്പെടാത്തതു കൊണ്ട് ആ അന്തര്യാമിയായ ഈശൻ പരോക്ഷൻ എന്നും, വിവേകാനുഭൂതിയാൽ അവനെ താനായി അനുഭവിക്കുമ്പോൾ താൻ തന്നെ അപരോക്ഷമായ ബ്രഹ്മസ്വരൂപമെന്നും ശ്രുതിയുക്തികളെ നിരന്തരാനുഭവമായി പറയത്തക്കതായിരിക്കും.

ഇപ്രകാരമറിഞ്ഞ്, ബന്ധമോക്ഷവ്യവഹാരത്തിന്ന് ആധാരമായ ദ്വൈതാദ്വൈത വികാസഭേദമെല്ലാം മുൻപറഞ്ഞ വൃത്തിഭേദത്തെ ഒഴിച്ചു വേറേയില്ലായ്കയാൽ, ആ വൃത്തിയും കല്പിതമായതു കൊണ്ട് വാസ്തവത്തിൽ ഇല്ലായ്കയാൽ ഘടപടാദി ഇഹപരങ്ങളായി പരിണമിച്ച ഫലവൃത്തിയെ അതിനെ ചൂണ്ടി നിന്ന് ചിദാഭാസ വൃത്തിയിലും, അതിനെ അതിൽനിന്നു മറഞ്ഞും അതിനെ അറിയുന്ന

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/108&oldid=165971" എന്ന താളിൽനിന്ന് ശേഖരിച്ചത്