നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
അന്വേഷിക്കയാൽ മനോജയം കഠിനമായും ഭവിച്ച് ഇപ്രകാരം തെളിഞ്ഞാലും.
(ശിഷ്യൻ അങ്ങനെ തന്നെ ആചാര്യകരുണാകടാക്ഷമാകുന്ന വാളായുധത്തെ വിവേകമാകുന്ന കൈയ്യിൽ പിടിച്ചുകൊണ്ട് ജ്ഞാനശൂരനായി അന്തർമുഖപ്പെട്ട് ദേഹത്രയാദ്ധ്യാസമായ മൂന്നു തലയും ആവരണവിക്ഷേപമാകുന്ന രണ്ടു തലയും, അവകളോടുകൂടിയ മനസ്സാകുന്ന മൂർഖസർപ്പവും രജ്ജുസർപ്പമെന്നപോലെ കാണാതൊഴിഞ്ഞപ്പോൾ "ഓഹോ! നിനച്ച മാത്രത്തിൽ കിടുകിടത്തക്കതായ മനസ്സെവിടെ? ലോകമെവിടെ?കാലനെവിടെ? മാതാവിന്റെ ഉദരമെവിടെ? എന്താശ്ചര്യം! ആശ്ചര്യം!!" എന്നാനന്ദിച്ച് മനോജയംകൊണ്ട് നിഷ്ഠകൂടി. അനന്തരം ബഹിർമുഖനായി ആചാര്യരെ വണങ്ങി, "സച്ചിദാനന്ദ അഖണ്ഡൈകരസമായ എന്നിൽ നിന്ന് വേറായിട്ടൊന്നും കാണുന്നില്ല. രജ്ജുസർപ്പമായ മനസ്സ് എന്നെ എങ്ങനെ തീണ്ടും? ഞാനേ സർവകാലത്തും ഉള്ളവൻ" എന്നു ശിഷ്യൻ ആനന്ദപരവശനായി നിൽക്കുമ്പോൾ പ്രതിബന്ധ ധ്വംസാർത്ഥമായോ ബ്രഹ്മാനന്ദലഹരിയിനാലോ കരുണാധിക്യ വിശേഷത്താലോ ആചാര്യൻ മറുപടിയും മുമ്പിലരുളിച്ചെയ്തവയുടെ സാരത്തെ അതിസംഗ്രഹമായിട്ട് അരുളിച്ചെയ്യുന്നു.)
ആചാര്യൻ: ദൃശ്യം, ദൃക് എന്ന രണ്ടു വസ്തു, അവയിൽ ദൃശ്യത്തെ ജഡം എന്നു പറയും. ദൃക് ചിത്ത് എന്നും പറയപ്പെടും. ജഡമായ ദൃശ്യവും, ദൃക്കിന്റെ ഉപാധിയായും ദൃശ്യത്തിന്റെ ഉപാധിയായും രണ്ടു പിരിവോടുകൂടിയതായി ഭാവിച്ച്, ആത്മാനാത്മവസ്തുക്കൾ പോലെ ഭവിച്ചു നിൽക്കും. വിധ ദൃക്കിന്റെ ഉപാധിയും കർത്താ ഭോക്താ ജ്ഞാതാ സുഖീ എന്ന ജീവോപാധികളായും അസംഗോദാസീനസാക്ഷി