താൾ:NijanandaVilasam-SriChattampiSwamikal.djvu/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ഗോത്രാദികൾക്കു ആശ്രയമായ പ്രതസമാനശരീരാദ്ധ്യാസത്തെ സംബന്ധിച്ച് സിദ്ധിച്ചിരിക്കയാൽ, ശരീരാദ്ധാസം നീങ്ങിപ്പോയാൽ കർമ്മബന്ധവും നീങ്ങിപ്പോകും. കർമ്മബന്ധം നീങ്ങിയാൽ കർമ്മബോധകമായ അതിഭയങ്കരശാസ്ത്ര നിമിത്തമായ ഭയവും നീങ്ങിപ്പോകയാൽ കുംഭീപാകാദി നരകമാകട്ടെ, അസിപത്രാദി ഘോരവനങ്ങളാകട്ടെ, ബ്രഹ്മാദി 33സ്തംബ[1]പര്യന്തമുള്ള യോനികളിലെ ജനനമാകട്ടെ, ഇവ അശേ‌ഷവും ദേഹാദ്ധ്യാസത്തെ വിട്ടു നീങ്ങി, ദേഹസാക്ഷിയായ പ്രത്യഗഭിന്ന പരമാത്മസ്വരൂപത്തെ അനന്യമായനുഭവിച്ചാൽ ആ ആത്മസ്വരൂപം ജാതിഗുണക്രിയാശുന്യമായി ത്രിവിധപരിച്ഛദേശൂന്യമായി, സജാതീയ വിജാതീയ സ്വഗതഭേദശൂന്യമായി, അദ്വൈതമായി, ചിന്മാത്രമായ അഖണ്ഡൈകരസ അപരോക്ഷ സാക്ഷാത്കാരമായി, പ്രകാശിക്കയാൽ, ആകാശത്തിൽ മേട്, 34പള്ളം[2] ഇവയെപ്പോലെ, സ്വരൂപത്തിൽ ഈ പ്രപഞ്ചം, ഇതു പ്രപഞ്ചകല്പകമായ മനസ്സ് ഇവ സകലവും കാലത്രയത്തിലും ഉണ്ടാകാനവസരമില്ലയെന്ന് ആത്മാനുഭൂതിയുണ്ടായി, തൽക്ഷണം മനോനാശം സിദ്ധിക്കും. ഇത്രത്ര മുഖ്യാധികാരികളുടെ മനോനാശമാർഗ്ഗ നിരൂപണം.

മദ്ധ്യമാധികാരികൾ മനോനാശാർത്ഥം ഹഠയോഗങ്ങളാൽ നിമിത്തമായിരിക്കും. ഈ രണ്ടു മാർഗ്ഗങ്ങൾ കൊണ്ടല്ലാതെ മനോനാശമാർഗ്ഗമായി മാർഗ്ഗാന്തരമില്ല. ആത്മാവുതാനയിരിക്കകൊണ്ട് മനോജയം സുലഭമായും മുമുക്ഷുവിനാൽ ആത്മാവ് ശ്രവണാദി സാധനം കൊണ്ട് മറപ്പോടു കൂടി

  1. സ്തംബം - പുൽക്കൊടി
  2. പള്ളം - പടുകുഴി
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/106&oldid=165969" എന്ന താളിൽനിന്ന് ശേഖരിച്ചത്