താൾ:NijanandaVilasam-SriChattampiSwamikal.djvu/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

തീപ്പെട്ടപോലെ, വസ്തുക്കൾ അശേ‌ഷവും അങ്ങനെയങ്ങനെ അഴിയുന്നതിനോട് ഇന്ന വിധമെന്നു പറയത്തക്കതല്ലാത്ത വ്യഥയേയും വ്യസനത്തെയും ഭയകമ്പാദിയേയും പ്രാപിച്ച് അപ്രകാരം തന്നെ നശിച്ച്, കാലതത്ത്വമായ തനതനുഭൂതിയിൽ നിന്നു സർവ്വസംഹാരകാരകത്വം പ്രപഞ്ചവിലക്ഷണമായും ചൈതന്യത്തീന്യമായും സർവ്വസംഹാരശക്തിയോടു ചേർന്നതായും അനുഭൂതിയിൽ ഉദിച്ച പ്രകാരം നോക്കപ്പെട്ടാൽ അപ്രകാരം ഉദയമായ അനുഭൂതിവൃത്തിയുടെ ഗുണത്തിൽ നിന്നു വേറില്ലാത്തതായും ജഡമായും ഭവിച്ച്, മുൻപറഞ്ഞ പ്രകാരം ദൃഗ്ധർമ്മത്തിൽ അടങ്ങി,അതിൽ നിന്നു വേറെയില്ലാതെ നീങ്ങി നിൽക്കും. ആ ആത്മദൃഷ്ടി തന്നെ കാലത്തെ കടന്നിരിക്കയാൽ കാലാകാലനായ പ്രത്യക്കിനെ കാലതത്ത്വം ഒരിക്കലും സംബന്ധിക്കയില്ല. ഇങ്ങനെ വിവേകിച്ച് അനുഭവിച്ചാൽ സകല ദ്വൈതത്തെയും സംഹരിച്ച്, ആത്മസ്വരൂപത്തിൽ, അതിൽ നിന്നും അന്യമായിട്ടില്ലാതെ ആ ആത്മദൃക്കാൽ ഭുജിക്കപ്പെട്ട്, അതുമാത്രമായി ശേ‌ഷിച്ചു നിൽക്കും. അവിടെ ചോറുരുളപോലുള്ള ദ്വൈതപ്രപഞ്ചവും ഉപകരണം പോലുള്ള കാലതത്ത്വവും ഭക്ഷിക്കപ്പെട്ട മാത്രത്തിൽ പ്രത്യഗേകരസമായി വിലാസിക്കും. ആ അനുഭൂതി നിലയെ മതിക്കത്തക്കവരാര്? നോക്കത്തക്കവരാര്? ഇങ്ങനെ കാലതത്ത്വത്തെ ജയിച്ചാൽ അവിടെ ത്രിപുടി ഇല്ലായ്കയാൽ മനസ്സും നശിച്ചുപോകും. അതിനാൽ വന്ന ജനനമരണാദി സകല ദുഃഖങ്ങളും നീങ്ങിപ്പോകും. അപ്രകാരം തന്നെ സകല വിധിനി‌ഷേധങ്ങളായ ശാസ്ത്രങ്ങളാൽ പറയപ്പെട്ട ബഹുവിധ പുണ്യപാപങ്ങൾ സ്വർഗ്ഗനരകാദികൾ, ഉച്ചനീചങ്ങളായ ജനനാദികൾ, ഇനിയും സമ്പത്ത്, ദാരിദ്രം, രോഗം മുതലായവകൾ, അശേ‌ഷവും കർമ്മത്തിൻ ഫലമായി കർത്താവെ സംബന്ധിച്ചതായി പറയപ്പെട്ടിരുന്നാലും അവകൾ ജാതിവർണ്ണാശ്രമധർമ്മനീതികുല

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/105&oldid=165968" എന്ന താളിൽനിന്ന് ശേഖരിച്ചത്