നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
നശിക്കും. അങ്ങിനെയായാൽ അവകളും ജീവനും സിദ്ധിക്കാതെ നീങ്ങിപ്പോകും. അതോ ശ്രുതിയുക്ത്യനുഭവം ഈ മൂന്നിനും ചേരുകയില്ല. ആ നിമിത്തം അവനെ മുൻപറഞ്ഞ പ്രകാരം വ്യവസ്ഥാപിച്ചാൽ ആകാശത്തിൽ പെയ്യുന്ന വർഷത്താലും ദഹിക്കുന്ന സൂര്യകിരണതാപത്താലും ആകാശത്തിനു ശീത ഉഷ്ണസംബന്ധം സിദ്ധിക്കാത്തതു പോലെ, ഈ ആത്മാവിനും മുൻപറഞ്ഞ സംബന്ധം സിദ്ധിക്കുകയില്ല. തോന്നുന്നല്ലോ എന്നാൽ, അളവില്ലാതെ പ്രവാഹം പോലെ കാണപ്പെട്ടാലും മരുമരീചികാപ്രവാഹത്താൽ ഭൂമി നനകയില്ലാത്തതുപോലെ, ഇവകളുടെ സംബന്ധം ആത്മാവിനു സിദ്ധിക്കുകയില്ല. ഇപ്രകാരം ആലോചിക്കിൽ ജനനമരണങ്ങൾ നീങ്ങി ജീവന്മാർക്കു മോക്ഷമാർഗ്ഗം വെളിപ്പെടും. അപ്രകാരം തന്നെ കരയില്ലാത്ത സമുദ്രം കാറ്റിന്റെ ചലനവിശേഷത്താൽ അല, നുര, കുമിള മുതലായവകളാൽ വികാരത്തോടു ചേർന്നതായിട്ടും അതു അടങ്ങിയേടം നിർവികാരമായും കാണപ്പെട്ടാലും ജലം ജലമായിട്ടുതന്നെ സിദ്ധിച്ചിരിക്കുമ്പോലെ, വിക്ഷേപം, വിക്ഷേപത്തിന്റെ നീക്കം സാക്ഷിചൈതന്യത്തിനു സിദ്ധിക്കയില്ല എന്നു ആലോചിക്കുമ്പോൾ നീങ്ങിപ്പോകും. കാലതത്ത്വം തനിക്കന്യമായ പ്രപഞ്ചത്തെ അശേഷത്തേയും പ്രമാണപ്പെടുത്തുകകൊണ്ട് പ്രപഞ്ചത്തിന്നന്യമായും, സാക്ഷിയാൽ മാത്രം പ്രകാശിക്കയാൽ ചിദ്വിലക്ഷണമായും, സർവ്വസംഹാരമായിരിക്കകൊണ്ട് തനതു സംഹാരശക്തിയാൽ പ്രപഞ്ചത്തെ വ്യാപിക്കുമളവിൽ സമസ്തവും തൻ പരിണാമത്തെ വിട്ടുനീങ്ങി ഭാവാഭാവ സ്ഫൂർത്തിയില്ലാത്ത് മഹാശൂന്യസദൃശമായ മഹാകാലതത്ത്വത്തിന് വേറായിട്ടില്ലാതെ നീങ്ങിപ്പോകും. അപ്രകാരം സർവസംഹാരകാലതത്ത്വാനുഭോഗവൃത്തി ഉദിക്കുമ്പോൾ, തന്നിലുദിച്ച മഹാകാലതത്ത്വത്തിന്റെ സംഹാരശക്തികൊണ്ട് പ്രവേശിക്കുമ്പോൾ, കർപ്പൂരമല