Jump to content

താൾ:NijanandaVilasam-SriChattampiSwamikal.djvu/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ശേ‌ഷിക്കുന്നതുപോലെ, അവസ്ഥാത്രയ സാക്ഷിയായ ദ്രഷ്ടാവിനെ ഒഴിച്ചു അവസ്ഥാത്രയം അശേ‌ഷവും വേർപെടാതെ ദ്രഷ്ടാവിന്റെ ദൃഗ്ധർമ്മമാത്രമായി ശേ‌ഷിച്ചു നിൽക്കും. പൂർവമീമാംസക മതത്തിൽ പറയപ്പെട്ട സ്വർഗ്ഗാദി ഫലഹേതുവായ അപൂർവവും ഈ ദൃഗ്ധർമ്മത്തിലടങ്ങി, ജാഗ്രത്ത് സ്വപ്നാവസ്ഥകൾക്കും ഭേദത്തെ കല്പിക്കാൻ ശക്തിയില്ലാതെ നീങ്ങിപ്പോകും. ആകയാൽ വിവേകിക്കിൽ ഈ ദ്വൈതപ്രപഞ്ചത്തേയും മനസ്സായ തന്നെയും മിഥ്യയെന്ന് വിശ്വസ്സിപ്പിച്ചു നിൽക്കും പ്രകാരംതന്നെ മൃത്തിക മൃത്തികയിൽ ഭവിച, 32ലോഷ്ടം[1], രത്നം ഈ രണ്ടും ഏതവസ്ഥകൊണ്ടു സമാനമായിട്ടില്ലാതെ ഭിന്നപദാർത്ഥങ്ങളെന്നപോലെ തോന്നിയാലും അതിപ്രകാശം കൊണ്ട് രത്നം വിവേകബുദ്ധിയിൽ പ്രതിവ്യവഹാരത്തിന് വേറാവാൻ പാടിലാത്തതുപോലെ, അജഡമായി ഒരു ഭാഗവും ദൃശ്യപ്രകൃതിയിലടങ്ങി അനാത്മവസ്തുവായിക്കൊണ്ട് വിവേക ബുദ്ധിയിൽ ആത്മാവ് ഇതുകൾക്കന്യമെന്നറിയുമാറ് സ്ഫുരിച്ചു നിൽക്കും.

ഇപ്രകാരം ജീവന്മാർ സദ്ഗുരുകൃപയാൽ സിദ്ധിച്ച വിവേകം കൊണ്ട് കർമ്മകാണ്ഡത്തിൽ പറഞ്ഞ പുണ്യപാപങ്ങളോടു ചേർന്ന് അനേകകോടി ജനനമരണങ്ങൾ ജീവനോടു ചേർന്നിരുന്നതായി പറയുന്നതിനാൽ, അവസ്ഥകളെപ്പോലെ ജനനമരണങ്ങളും നിലയില്ലാതെ വന്നുപോയവയായിരിക്കെ അവയോടു ചേർന്ന ജീവൻ അവിനാശിയായും അതുകളുടെ സംബന്ധവിയോഗങ്ങളാൽ വികാരമിലാത്തവനായും, അവയ്ക്കു സാക്ഷിയായും

അല്ലെങ്കിൽ, അവനും അവകളെപ്പോലെ ഒരു വസ്തുവായി

  1. ലോ‌ഷ്ടം - മണ്ണാങ്കട്ട
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/103&oldid=165966" എന്ന താളിൽനിന്ന് ശേഖരിച്ചത്