മേവാഡിന്റെ പതനം (നാലാം
ഭടന്മാരോരോരുത്തരായി വീഴുന്നു. അപ്പോൾ വേറെ ഒരുകൂട്ടം ഭടന്മാരെത്തുന്നു.) അജയ - കല്യാണി! ഇനി രക്ഷപ്പെടുവാൻ മാർഗ്ഗമില്ല. ഓടിക്കോളു. കല്യാണി - ജ്യേഷ്ഠ! അങ്ങിവിടെ പ്രാണനുപേക്ഷിക്കുമ്പോൾ ഞാനോടിപ്പോകേ! (കല്യാണി മുമ്പോട്ടുവരുന്നു. അപ്പോൾ ഒരു മുഗളഭടന്റെ വെടിയേറ്റ് അജയസിംഹൻ വീഴുന്നു.) കല്യാണി - (ഓടിച്ചെന്നു) ജ്യേഷ്ഠ! ജ്യേഷ്ഠ! രണ്ടാമതൊരു ഭടൻ - ഇതാരാണു? പിടിക്ക്യാ ഇവളെ. മൂന്നാമൻ - അരുതരുതു്. സ്ത്രീകളെ ഒരു പ്രകാരത്തിലുമുപദ്രവിച്ചുപോകരുതെന്നു പ്രധാനസേനാനായകൻ പ്രത്യേകം കല്പിച്ചിട്ടുണ്ടു. അജയ - കല്യാണി! ഞാനിതാ യാത്രയാകുന്നു. നിന്നെ ദൈവം രക്ഷിക്കട്ടെ! (അജയൻ പിടഞ്ഞുമരിക്കുന്നു) കല്യാണി - (കരഞ്ഞും കൊണ്ടു) ജ്യേഷ്ഠ! ജ്യേഷ്ഠ! എവിടെപ്പോകുന്നു? (അജയസിംഹന്റെ ശവത്തിൻമേൽ കല്യാണി വീഴുന്നു) നാലാമൻ - പിന്നെവിടേക്കാണു? ഒരുദിവസം നാമെല്ലാവരുമെവിടെയെത്തണോ അവിടെത്തന്നെ. കല്യാണി -(സമാധാനിച്ചു) ഇല്ല, ഇല്ല, ഞാൻ ദുഃഖിക്കുന്നില്ല.
ക്ഷത്രവീര! അങ്ങുന്നു കൃത്യം നിർവ്വഹിച്ചു. ദീനന്മാരുടേയും അശരണന്മാരുടേയും രക്ഷയ്ക്കുവേണ്ടി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.