താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

105 ==മനുഷ്യാലയചന്ദ്രിക== ണ്ടാക്കപ്പെട്ടിരിക്കുന്ന പാദുകത്തോടുകൂടിയും ഉണ്ടാക്കപ്പെടുന്ന ശാലകൾ'ഭിന്നശാലകൾ' ആകുന്നു.കോൺഗൃഹങ്ങളില്ലാത്തവയായ ഈ ഭിന്നശാലക എല്ലാ വർണ്ണങ്ങൾക്കും കൊള്ളാം. ബ്രാഹ്മണർക്കും വിശേഷിച്ചും നല്ലതാകുന്നു. അവിടേയും അങ്കണം ധ്വജയോനിയായിട്ടും, ആയാധിക്യം മുതലായ നല്ല ഗുണങ്ങളുള്ളതായിട്ടും കല്പിക്കപ്പെടേണ്ടതാകുന്നു.

       അവ_ഇനി ഒരു ശ്ലോകംകൊണ്ടു  പ്രകരണവശാൽ

പ്രസ്തപിക്കപ്പെട്ടതായ ഗമനത്തെ വിധിക്കുന്നു

സൂത്രൈഃ പ്രാങ്കണഗേഹമധ്യവിഫിതൈ-
     രന്യോന്യവിദ്ധൈർഭവേൽ
തൽഗേഹസ്ഥിതപുത്രപൌത്രവിലയ-
     സൂസ്മാൽ ഗ്രഹാണാം ക്രമാൽ
കർത്തവ്യം ഗമനം പ്രദക്ഷിണതയാ
    പ്രാഗാദിതോ വഹ്നിം
ന്ധ്രാദ്രീഷപംഗുലകൈസ്സഹ്വയോനിസഹിതൈ-
   രാവശ്യകേ വായവൈഃ.

വ്യാ-അങ്കണത്തിന്റെ മധ്യത്തിൽകൂടി തെക്കുവടക്കും കിഴക്കുപടിഞ്ഞാറും ഉള്ള രണ്ടു സൂത്രങ്ങളും കിഴക്കിനി

മുതലായ ദിഗ് ഗ്രഹങ്ങളുടെ മധ്യത്തിൽകൂടിയുള്ള സൂത്രങ്ങളുംതങ്ങളിൽ വേധിച്ചാൽ ആ ഗ്രഹത്തിൽ വസിക്കുന്നവർക്കു പുത്രപൌത്രസന്താനനാശം ഭവിക്കും. അതിനാൽ കിഴക്കിനിമുതലായി നാലുഗ്രഹങ്ങൾക്കും ക്രമത്താലെ മൂന്നു, ഒമ്പതു,ഏഴ്,അഞ്ചു ഇങ്ങനെ തന്റെ തന്റെ യോനിയോടുകൂടിയിരിക്കുന്ന അംഗുലങ്ങളെക്കൊണ്ടു പ്രദിക്ഷണമായിട്ടുഗമനമുണ്ടാക്കണം. അതെങ്ങനെയെന്നാൽ കിഴക്കിനിയുടെ-മധ്യം അങ്കണമർധ്യസൂത്രത്തിൽനിന്നു മൂന്നംഗുലം തെക്കോട്ടു നീക്കണം. തെക്കിനിയുടെ അങ്കണമധ്യ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.