'കൂലവാണികൻ ചാത്തനാർ' എന്നു പ്രസിദ്ധനായ ദ്രാവിഡകവിവർയ്യനാൽ രചിക്കപ്പെട്ടതും, തമിഴ് സംഘത്താൽ അംഗീകരിക്കപ്പെട്ടതുമാണു് 'മണിമേഖല'യെന്നു പ്രസിദ്ധമായ തമിഴ് കാവൃം. വിഖ്യാതന്മാരായ പല വ്യാഖ്യാതാക്കളും പ്രമാണത്വേന അംഗീകരിച്ചു വരുന്ന ഗ്രന്ഥങ്ങളിൽ ഇതിന്നുളള പ്രധാന്യം അല്പമല്ല. ഇക്കാലത്തിൽ ഗ്രന്ഥാന്തരങ്ങളിൽ നിന്നു ഗ്രഹിപ്പാൻ കഴിയാത്ത ചില ദേവന്മാരുടെ പേരുകളും, ചില ജാതിഭേദങ്ങളും, കുലാചാരാദികളും, നഗരദ്വിപശൈലാദികളും, ദേവസ്ഥാനങ്ങളും, ഓരോ മതങ്ങളുടെ പ്രചാരസ്ഥാനങ്ങളും, ചില രാജാക്കന്മാരുടെയും മുനികളുടേയും ചരിത്രങ്ങളും മററും ഇതിൽ നിന്നറിവാൻ കഴിയുന്നു. ദ്രാവിഡസാഹിത്യാചാർയ്യന്മാരാൽ പ്രാമാണ്യം കല്പിക്കപ്പെട്ടിട്ടുളള പഞ്ചമഹാകാവൃങ്ങളിലൊന്നായിട്ടാണു ഇതിന്നു സ്ഥാനം കല്പിച്ചിട്ടുളളതു്. ആദൃന്തം ഒരുപോലെ വാചൃവാചകങ്ങൾ നിഷ്കൃഷ്ടങ്ങളാകയാൽ ഇതിന്റെ പ്രൌഢത്വം സാമാനൃമല്ലെന്നു 'ചിന്താമണി' 'വേങ്ങക്കോൽ' എന്ന രണ്ടു ഗംഭീരഗ്രന്ഥങ്ങളുടെ കർത്താവും കവിപുംഗവനുമായ ശ്രീശിവപ്രകാശസ്വാമി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.