താൾ:Manimala.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചട്ടറ്റീടിന നീതി തന്റെ ഗളനാ-
ളത്തെയറുത്തഞ്ജസാ
ദുഷ്ടാത്മൻ, പരവർഗ്ഗവിപ്രിയതയെ
പ്പാലിച്ച നീ, നിൻ പിതാ
കെട്ടിത്തന്ന വരാംഗിയെ, ക്കുലടയെ
കാമിച്ചു കൊല്ലില്ലയോ?

പൊയ്യല്ലിങ്ങു ഭയപ്പെടില്ല നരകം
ലോകാന്തരസ്ഥം, കടും-
കൈയേലുന്ന ഖലൻ, സ്വയം നയപഥം
തെറ്റെന്നു തെറ്റീടവേ
മെയ്യപ്പോൾ തകരാനവന്റെ മരവി-
ച്ചീടും മന:സ്സാക്ഷിതൻ
കൈയ്യിൽ ദേവ, കഠോരമാമശനിതാ-
നെന്തേകമേകാഞ്ഞുനീ?

കുറ്റം മേലധികാരിയാം കുടിലനാർന്നു
ഹന്ത! ദൃഷ്ടാന്തമായ്
മറ്റുള്ളോരതെടുത്തു ഹാ! തലമറിഞ്ഞു
ന്യായമന്യായമായ്
പറ്റുന്നൂ പരിഹാരമറ്റപകടം
പാർത്തീടിലീ സൃഷ്ടിതാൻ
തെറ്റീ ദേവ, തുടച്ചു ചെയ്യുക പരം
നിർമ്മായ നിർമ്മാപണം.

പക്ഷെ, സത്യമറിഞ്ഞിടാതെ പഴി ഞാ-
നോതാം മറിച്ചുള്ളതാം
പക്ഷാലംബനബുദ്ധിയറ്റ പല യോ-
ഗ്യന്മാരുമാരായുകിൽ
അക്ഷാന്തിക്കടിമപ്പെടായ്ക മനമേ,
പോട്ടീശനിൽ പ്രത്യയം
നിക്ഷേപിക്കയവന്റെ നീതിപദമീ
മാലിന്യമേലാ ദൃഢം.

(ഫെബ്രുവരി 1909)
"https://ml.wikisource.org/w/index.php?title=താൾ:Manimala.djvu/6&oldid=165757" എന്ന താളിൽനിന്ന് ശേഖരിച്ചത്