താൾ:Mangalodhayam book 3 1910.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൧ ലോകരഹസ്യം എന്നാൽ മനുഷ്യരെപ്പറ്റി പറയുമ്പോൾ അപഹരണം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നില്ല. അതിന്റെ സ്ഥാനത്തും വീര്യം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. മേലധികാരിക്കുള്ള ഒരുവന്റെ കൃത്യത്തിന്ന് അപഹരണമെന്നും യാവനൊരുത്തനു മേലധികാരി ഇല്ലയോ അവന്റെ കർമ്മത്തിന്ന് വീര്യം എന്നും പറയപ്പെടുന്നു.സഭ്യന്മാരുമായി സംസർഗ്ഗം ചെയ്വാൻ നാം ആഗ്രഹിയ്ക്കുന്ന പക്ഷെ മേൽപ്പറഞ്ഞ രണ്ട് അഭിധാനങ്ങളുടേയും വ്യത്യാസം നമുക്ക് ഒരിക്കലും മറന്നു കളവാൻ പാടുള്ളതല്ല. സൂക്ഷമം ആലോചിയ്ക്കുന്നതായാൽ ഈ വ്യപദേശഭേദം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നാണ് എന്റെ അഭിപ്രായം. ഉദരപൂജ എന്ന ഒരോറ്റവാക്കുകൊണ്ടു വീര്യം തുടങ്ങിയുള്ള സകല ഗുണങ്ങളേയും നിർദ്ദേശിക്കാവുന്നതാണ്.

                 ഇത് എങ്ങിനെയെങ്കിലുമാവട്ടെ. ഞാൻ പറയുന്നതു നിങ്ങൾ കേട്ടാലും. മനുഷ്യൻ വ്യഘ്രജാതിയിൽ വളരെ ഭക്തിയുള്ളവനാണ്. ഞാൻ ഒരിക്കൽ മനുഷ്യർ താമസിയ്ക്കുന്ന പ്രദേശങ്ങളിൽ വിഷയ കർമ്മപ്രാപ്തിയ്ക്കു വേണ്ടി സഞ്ചരിക്കയുണ്ടായി. കുറെ കാലം മുമ്പ് ഈ സുന്ദരവനത്തിൽ പോട്ടുക്യാനിങ്ങ് എന്നു പേരായ ഒരു കൂട്ടർ താമസിച്ചിരുന്നതായി ഞാൻ പണ്ടുതന്നെ കേട്ടിട്ടുണ്ട്.
                  പിന്നെയും മഹാദംഷ്ടരൻ പ്രബന്ധവായനയെ സടസ്ഥം ചെയ്ത് പോട്ടുക്യാനിങ്ങ് എന്നു പറയപ്പെടുന്ന ജന്തു ഏതു മാതിരിയിലുള്ളതാണ് എന്നു ചോദിച്ചു ഉപന്യാസകൻ ഇങ്ങിനെ ഉത്തരം പറഞ്ഞു. 

ഇതിനെപ്പറ്റി എനിയ്ക്കും നല്ല അറിവില്ല. ഈ ജന്തുവിന്നു കയ്യോ കാലോ മറ്റൊ ഉള്ളതായിട്ട് എനിക്ക് അറിവില്ല. ഈ ജന്തുവിനെ ഉണ്ടാക്കിയതു മനുഷ്യനാണെന്നും അതു മനുഷ്യന്റെ ചോര യഥേഷ്ടം കുടിച്ചു എന്നും അങ്ങിനെ ചോര കുടിച്ചു തടിച്ചവശയി ഒടുക്കം മരിച്ചു എന്നും ഞാൻ കേട്ടിട്ടുണ്ട്. മനുഷ്യർ ലേശം പോലും ദീർഗ്ഘാലോ ചനയില്ലീത്തവരാണ്. തങ്ങളെ കൊല്ലാനുള്ള ഉപായങ്ങൾ അവർ തന്നെ ഉണ്ടാക്കിതീർക്കുന്നു.അവർ ഉപയോഗിക്കുന്ന ആയുധങ്ങൾ തന്നെ ഇതിന്ന് ഉദാഹരണമാണ്. ഈ ആയുധങ്ങളുടെ മുഖ്യപ്രയോജനം മനുഷ്യവധം തന്നെയാക്കുന്നു ഞാൻ കേട്ടിട്ടുണ്ട്. തങ്ങളുടെ നാശത്തീന്നു വേണ്ടി മനുഷ്യർ പലതും ഉണ്ടാക്കീട്ടുള്ള കൂട്ടത്തിൽ ഈ ജന്തുവിനേയും നിർമ്മിച്ചിട്ടുള്ളതാണ് എന്നാണ് എന്റെ ആഭിപ്രായം. ഇത് എങ്ങനെയെങ്കിലുമാവട്ടെ. നിങ്ങൾ മനുഷ്യരുടെ ചരിത്രം കേട്ടാലും പ്രസംഗിച്ച് ഇടക്കിടെക്ക് ഇങ്ങനെ ഒരോ ചോദ്യം ചെയ്തു രസകയറു മുറിയിക്കുന്നതായാൽ പ്രബന്ധം ഒരിക്കലും അവസാനിയ്ക്കുന്നതല്ല. സഭ്യജാതിക്കാരുടെ ഇടയിൽ ഈ മാതിരി പ്രവർത്തി കാണുന്നതല്ല. നാം ഇപ്പോൾ സഭ്യന്മാരണല്ലോ. എല്ലാ കാര്യങ്ങളിലും സഭ്യജനങ്ങളുടെ നിയമങ്ങളെ അനുസരിച്ചു നടക്കുന്നതാണ് ഉത്തമം. മഹാജനോ യെന ഗതസ്സ പന്ഥ എന്നാണല്ലൊ ഋഷീശ്വരന്മാരുടെ മതം. ഉപന്യാസകൻ ഇപ്രകാരം പറഞ്ഞു പിന്നെയും പ്രബന്ധം വായിക്കുവാൻ തുടങ്ങി.

പോർട്ടുക്യാനിങ്ങ് എന്ന കൂട്ടരുടെ വാസസ്ഥാനമായിരുന്ന മാതാള എന്നു പേരായ ഗ്രാമത്തിലേയ്ക്കു ഞാൻ ഒരിയ്ക്കൽ വിഷയകർമ്മപ്രാപ്തിക്കായി പോക്കുകയുണ്ടായി. അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/81&oldid=165729" എന്ന താളിൽനിന്ന് ശേഖരിച്ചത്