താൾ:Mangalodhayam book 3 1910.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൮ മംഗളോദയം അപവദിക്കുന്നു. ഈ ഈ അപവാദത്തീന്നു ലേശമെങ്കിലും അടിസ്ഥാനമില്ലാത്തതും അത് അന്യായമായിട്ടുള്ളതും ആണെന്ന് ഞാൻ നിസംശയംപറയുന്നു.ഇത് ഭാരതവർഷത്തിൽ താമസിക്കുന്ന മനുഷ്യരുടെ ഒരു മുഖ്യ സ്വഭാവമാണ്.ഇത് ഒരിക്കലും നമ്മുടെ സ്വഭാവമല്ല. അവർ അതിനെ നമ്മുടെ മേൽ ചുമത്തുന്നു. അതല്ലാതെ അവർ വേറെ എന്തു ചെയ്യും?അവരുടെ സകല പ്രവർത്തികളിലും പ്രകാശിച്ചുകാണുന്ന ഈ സംഭവത്തെ മാറ്റാൻ അവർക്ക് അസാദ്ധ്യമായിട്ടുള്ളതാണ്. ഇതെങ്ങിനെയെങ്കിലും ആവട്ടെ. നമ്മുടെ മേൽ ആരോപിക്കപ്പെടുന്ന ദോഷം നമ്മുടെ മേൽആരോപിക്കപ്പെടുന്ന ദോഷം നമ്മളിൽ ഉണ്ടെങ്കിലാവട്ടെഇല്ലെങ്കിലാവട്ടെ, പരലതും അതിനെപ്പറ്റി പറയുമ്പോൾ പ്രവാഹന്യയാമനുസരിച്ച് ആ അപവാദം വർദ്ധിക്കുന്നതാണല്ലോ. അതിന്റെ പരിഹാര നിവർത്തിക്കുള്ള മാർഗങ്ങൾ ബുദ്ധിമാന്മാരാൽ ആവശ്യം ആലോചിക്കപെടേണ്ടതാണ്. അടിസ്ഥാനമില്ലാത്തതാണെങ്കിലും ഈ അപകട വാദത്തിന് തീരെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയാണു നാം ഈ സഭ കൂടിയിരിക്കുന്നത്.നമ്മുടെ ശത്രകളുടെ ഇടയിൽ കൂടി ഈ അപവാദത്തീന്നു പ്രചാരം ഇല്ലാതാക്കുവാൻ വേണ്ടുന്ന ഏർപ്പാടുകൾ നാം ചെയ്യണം. നമ്മുടെ ശ്രേയോഭിവൃദ്ധിക്കുവേണ്ടി നാം നിരന്തരം പ്രയത്നം ചെയ്യുന്നതായാൽ നമ്മെപ്പോലെ ഐകമത്യവും യോഗ്യതയും ഉള്ളവർ ഭൃമിയിലുണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം ഈ സംഗതിയിൽ നിങ്ങൾക്ക് ലേശം പോലും സംശയം വേണ്ട. ദിവസം തോറും സ്വജാതി ഗുണത്തെ ഉദ്ദേശിച്ചു പ്രവർത്തിച്ചുവരുന്നവരുംപരമസുഖത്തോടുകൂടി പല മാതിരി ജന്തുകളേയും കൊന്ന് അഹോവൃത്തി കഴിച്ചുവരുന്നവരും സത്സ്വഭാവത്തോടും സദവൃത്തിയോടും കൂടി കാലംകഴിച്ചുവകരുന്നവരും ആയ നമ്മുടെ മനോരഥസിദ്ധി വരുത്തി നമ്മെ അനുഗ്രഹിക്കേണമെന്നു ഞാൻ ജഗത്സൃഷ്ടികർത്താവും പരമദയാവുവുമായ പരമേശ്വരനെ പ്രർത്ഥിക്കുന്നു. (സഭയിലുള്ള നരികളുടെ വാലുകളുടെ ചടാചടാ ശബ്ദംകൊണ്ട് ആ കാടു മുഴുവനും മുഴങ്ങി)

               അല്ലയോ സഭ്യന്മാരേ! നാം ഇപ്പോൾ സഭ കൂടിയിരിക്കുന്നതിന്റെ ഉദ്ദേശതെപ്പറ്റി ഞാൻ  അല്പം പ്രസ്താവിക്കാം. ഈ സുന്ദര വനത്തിൽ നിവസിക്കുന്ന നരികളുടെ ഇടയിൽ കുറെ കാലമായി വിദ്യാഭ്യാസം തീരെ ഇല്ലാതായിപ്പോയിരിക്കുന്നു എന്നു നിങ്ങൾക്ക് ഏവർക്കും അറിയാവുന്ന സംഗതിയാണല്ലോ.നാം എല്ലാവരും നല്ല വിദ്വാന്മാരായി തീരണമെന്ന് എനിയ്ക്കു വളരെ ആഗ്രഹമുണ്ട്. ഇക്കാലത്തുമറ്റെല്ലാവരും വിദ്വാന്മാരായി ഭവിച്ചിരിക്കുന്നു. അപ്രകാരം എന്തുകൊണ്ടും നമുക്കും വിദ്വാന്മാരായി തീർന്നുകൂട? വിദ്യാഭിവൃദ്ധിയെപ്പറ്റി ചിന്തിപ്പാൻ വേണ്ടിയാണ് ഈ സഭ കൃടിയിരിക്കുന്നത്.ഇതിന്നു നിങ്ങൾ എല്ലാവരും അനുകൂലിക്കണമെന്നു ഞാൻ പ്രാഥിക്കുന്നു.

സഭാനാഥൻ ഇങ്ങിനെ പറഞ്ഞു തന്റെ സ്ഥാനത്ത് ഇരുന്നപ്പോൾ സഭാവാസികളെല്ലാം ' ഹാ ഊ മാ ഊ' എന്നിങ്ങനെ ശബ്ദം പുറപ്പെടിച്ച് ആ അംശത്തെ അനുമോദനം ചെയ്തു. അതിനു ശേഷം യഥാക്രമം ചിലർ പ്രബന്ധങ്ങൾ വായിക്കുകയും സഭ്യന്മാർ അവരെ അനുമോദിച്ച് അവരുടെ പ്രബന്ധങ്ങളും സ്വീകരിക്കുകയും ചെയ്തു. സഭ്യന്മാർ അനുമോദിക്കുംന്തോറും അവരുടെ പ്രസംഗങ്ങളും ദിർഗ്ഘിച്ചുതുടങ്ങി. അവരുടെ വാക്കുകൾക്കു വ്യാകാരണശുദ്ധിയും അലങ്കാരഭംഗിയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/78&oldid=165725" എന്ന താളിൽനിന്ന് ശേഖരിച്ചത്