താൾ:Mangalodhayam book 3 1910.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൬

മംഗളോദയം

പ്രാധാന്യമുണ്ടായിരുന്നത്. കോവിലകത്തു താമസിച്ച് പഠിച്ചിരുന്ന കുംഭകോണം കൃഷ്ണ ശാസ്ത്രികൾ ഒരു കേമനായ വൈയാകരണനായിരുന്നു. ഗോദവർമ്മ തമ്പുരാൻഅദ്ദേഹത്തിന്റെ ഇഷ്ടശിഷ്യനുമായിരുന്നു.ഇദ്ദേഹം വ്യാകരണത്തിലും സംസ്കൃതസാഹിത്യ സാമാന്യത്തിലും അല്പകാലം കൊണഅടുതന്നെ നൈപുണ്യം സമ്പാദിച്ചു. അതിന്റെ ശേഷം ആജീവനാന്തം ഒരു വിദ്യാർത്ഥിയുടെനിലയിൽ ഏറ്റവും ഉൽകൃഷ്ടമായ ഒരു വർദ്യയിൽ ദൃഢമായ അറിവു സമ്പാതിച്ചുകൊണ്ടു ശാന്തമായി തന്നെ കാലം കഴിച്ചുകൂട്ടണമെന്ന ഒരാഗ്രഹം അദ്ദേഹത്തിൽ ചെറുപ്പകാലത്ത് തന്നെ അങ്കുരിച്ചു.വിദ്യാഭ്യാസത്തിന്നു കോവിലകത്തുള്ള സൗകര്യങ്ങൾ പുറമെ തൃപ്പൂണിത്തുറ കൊല്ലം തോറും നടത്തിവന്നിരുന്ന "സദസു" നിമിത്തം പല പണ്ഡിതന്മാരോടുമുള്ള സഹവാസത്തിന്നും സംഗതിയായി. തൃപ്പൂണിതറയ്ക്കു സദസിനു പോക്കുന്ന ശാസ്ത്രജ്ഞന്മാരിൽ പലരും പോകുംവഴി കൊടുങ്ങല്ലൂർ കയറിപ്പോവുക പതിവായിരുന്നു. സത്സാഗം കൊണ്ട് ബുദ്ധിവികാസംവരുന്നതിൽ അത്ഭുതപ്പെടുവാനില്ലൊ. ഈ ഗുണം ഗോദവർമ്മതമ്പുരാൻ നല്ലവണം സിദ്ധിച്ചിട്ടുണ്ട്. നിർ ഭാഗ്യവശാൽ ഇദ്ദേഹം പ്രകൃത്യാ അശക്തനും വാതരോഗിയുമായതുകൊണ്ട് ഇഷ്ടം പോലെ പഠിക്കുന്നതിൽ പലപ്പോഴും തടസ്സങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇതൊന്നും കൂസാതെ തൃപ്പാണിത്തുറച്ചെന്നു, തർക്കത്തിൽ അതിനിപുണനായിരുന്ന തീപ്പെട്ട എളയതമ്പുരാൻ തിരുമനസ്സിലേയും അടുക്കെ താമസിച്ചുവന്നിരുന്നു. ഈ തമ്പുരാക്കന്മാർ ഇദ്ദേഹത്തെ കേവലം ഗുരുശിഷ്യഭാവേന മാത്രമല്ല മിത്രഭാവേന കൂട ആദരിച്ചു പോന്നിരുന്നു ഇദ്ദേഹം കൊടുങ്ങല്ലൂർ താമസിയ്ക്കുന്ന കാലത്തു തന്നെ വ്യാകരണം ഉപരിപാഠമെല്ലാം കഴിച്ചിട്ടുണ്ട് . എങ്കിലും തർക്കത്തിൽ ഇദ്ദേഹത്തിനുള്ള ഒരു പ്രതിപത്തി വേറെയായിരുന്നു. അതു കണ്ടിട്ടു തമ്പുരാക്കന്മാർ തർക്കത്തിലുള്ള ആദ്യപാഠമെല്ലാം കഴിച്ചുകൊടുത്തു. അതിന്റെ ശേഷം മരിച്ചുപോയ മഹാമഹോപാദ്ധ്യായന്മാർ ശഠകോപാചാര്യരുടെ അടുക്കൽ പഠിക്കുവാനാക്കി. ഇദ്ദേഹത്തിനെപ്പോലെ അടുത്ത കാലത്തിലെങ്ങും ഒരു നൈയായികൻ ഉണ്ടായിട്ടിലെന്നു തീർച്ച പറയാം. ശഠകോപാചാര്യർ പിന്നീട് കൊടുങ്ങല്ലൂർ താമസമാക്കി അവിടെയുള്ള തമ്പുരാക്കന്മാരെ പഠിപ്പിക്കുവാൻ തുടങ്ങി. മുപ്പതുവയസ്സാക്കുന്നതുവരെ ഗോദവർമ്മ തമ്പുരാൻ തർക്കത്തിൽ വഴിപോലെ പരിശ്രമിച്ച് അസാധാരണമായ നൈപുണ്യം സമ്പാദിച്ചു. അതിന്റെ ശേഷം വേദാന്തത്തിലും ധർമ്മശാസ്ത്രങ്ങളിലും ഹിന്തുകളുടെ മത സംബന്തമായ മറ്രു വിഷയങ്ഹളിലും അദ്ദേഹം സംബാദിച്ചിട്ടുള്ള അറിവെല്ലാം തനിച്ചുണ്ടാക്കിയിട്ടുള്ളതാണ് എന്നാൽ തർക്കമാണ് അദ്ദേഹത്തിന്റെ സ്വന്തം ശാസ്തരമായി വച്ചിട്ടുള്ളത്. ഇദ്ദേഹവും കിള്ളിമംഗലത്തു നാരായണൻ നമ്പൂതിരിപ്പാടുമാണ് ധർമ്മശാസ്ത്രസംബന്ധമായ വല്ല സംശയവും വന്നാൽ മഹാരാജാവിനോടു കൂടി ആലോചിക്കുവാനുള്ള പണ്ഡിതന്മാർ.. ഗോദവർമ്മ തമ്പുരാന് ഇപ്പോൾ അമ്പത്തോന്നു വയസ്സായി. ഗ്രന്ഥങ്ങളാണഅ ഇദ്ദേഹത്തിന്റെ ഉറ്റ ബന്ധുക. ഗ്രന്ധങഅഹളെ വ്യാഖ്യാനിച്ചുകൊണ്ടും എഴുതിക്കൊണ്ടും ശിഷ്യരെ പഠിപ്പിച്ചുകൊണ്ടുമാണു കാലക്ഷേപം. ഇദ്ദേഹത്തീന്ന് അനേകം ശിഷ്യരുണ്ട്. അവരിൽ ചിലർ പഠിക്കുക കഴിഞ്ഞു സർക്കാർ സ്കൂളുകളിലും സ്വകാര്യസ്കൂളുകളിലും പണ്ഡിതന്മാരായി തീർന്നിട്ടുണ്ട്. (തുടരും)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/76&oldid=165723" എന്ന താളിൽനിന്ന് ശേഖരിച്ചത്