താൾ:Mangalodhayam book 3 1910.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിട്ടില്ല. പ്രാണനെ
ഉപേക്ഷിച്ചു പാമ്പിനെ രക്ഷിച്ച ജീമൂതവാ
ഹനനെ നാടകത്തിൽ കേട്ടിട്ടുള്ളതല്ലാതെ
നാട്ടകത്തിൽ കണ്ടിട്ടില്ല. കാഷായവസ്ത്രം
ധരിച്ചു മോഷണം ചെയ്യുന്ന വകക്കാരെ
കാട്ടിൽ കടന്നാലും കണ്ടു കിട്ടുന്നതാണ്.
യശസ്സിന്റേയോ മറ്റു വല്ലതിന്റേയോ ലാ
ഭത്തിലുള്ള ലോഭമാത്രംതൊണ്ട്, അന്യന്
ഉപകാരമായേക്കാമെന്ന നിലയിൽ നെറ്റി
ചുളിച്ചു ധനവ്യയം ചെയ്യുന്ന കൂട്ടരാണ് ചേ
തമില്ലാത്ത ഉപകാരം ചെയ്തു ധാടി കൊണ്ടു
ധർമ്മിഷ്ടനായിത്തീരുന്നത്.അന്നം കൊ
ടുത്ത് പുണ്യം സമ്പാദിക്കുന്ന സജ്ജനങ്ങൾ
ക്ക് അറിയാതെകണ്ട് ഒരാദായമുണ്ടാകുന്ന
തുകൊണ്ട് അവരുടെ ഗുണത്തിൽ കൂടുതല
ല്ലാതെ കുറവൊന്നും വരുന്നതല്ല. എല്ലാ ക
ച്ചവടവും കച്ചകപടമായിക്കൊള്ളേണമെ
ന്നില്ല. സദുദ്ദേശത്തോടു കൂടി തുടങ്ങുന്ന അ
പ്രകാരമുള്ള ഒരേർപ്പാട് ജനങ്ങൾക്ക് ഉപ
കാരത്തെ ചെയ്തുകൊണ്ടു വല്ല ആദായവും
അനുഭവിക്കുന്നുണ്ടെങ്കിൽ അതും ധർമ്മവിഷ
യത്തിലേക്കു ധനശേഖരം ചെയ്യുന്ന കൂട്ട
ത്തിലായിരിക്കും. ഈ വാസ്തവം മനസ്സിൽ
കരുതി , മലയാളഭാഷാവൃദ്ധിയേയും മല
യാളികളായ സംസ്കൃതപണ്ഡിതന്മാരുടെ ന
ഷ്ടപ്രായമായി കിടക്കുന്ന വൈദൂഷ്യഫലത്തി
ന്റെ പ്രതിഷ്ഠയേയും പുരസ്കരിച്ചുകൊണ്ടു
കേരളത്തിൽ കേളികേട്ട 'കേരളകല്പദ്രൂമ' മു
ദ്രാലയം കയ്യേറ്റു നടത്തി വരുന്ന മംഗളോ
ദയം കമ്പനി മംഗളോദയ മാസികയുടെ
കൈകാര്യകർത്തൃത്വം വഹിച്ചിരിക്കുന്ന ഈ
അവസരത്തിൽ ഒരു മാസികയുടെ ശ്രേയ
സ്സിന്നും ശാശ്വതപ്രചാരന്നിന്നും വേണ്ടുന്ന
സാമഗ്രികൾ,ഒന്നൊഴികെ മറ്റു സകലതും
തികഞിട്ടുണ്ട്. ഈ സാമഗ്രികളെല്ലാം പ
ത്ര പ്രവർത്തകന്മാർക്ക് സ്വാധീനമാകുന്ന.എ
ന്നാൽ ലേഖകന്മാരുടെ സഹായത്തോടു കൂ
ടാത്ത മാസിക പ്രവണത്തോടു കൂടാത്ത മ
ന്ത്രോച്ചാരണംപോലെ ഏറെക്കുറെ നിഷ്ഫല
മായിത്തീരുകയേ ഉള്ളൂ. മുട്ടു ശാന്തി നിവൃ
ത്തിപ്പാനുള്ള ലേഖനങ്ങൾ നിറഞ്ഞ മാസി
കകൊണ്ടുള്ള ഫലപ്രാപ്തിയും അധികാരിഭേ
ദം പോലെ ഭേദപ്പെടുന്നതാണ്.

ആൾ ഭേദം കൂടാതെ അഭിരുചി ജനി
പ്പിക്കത്തക്ക വിഷയങ്ങൾ നിറഞ്ഞ ഒരു മാ
സിക, എന്നെന്നെക്കും നിലനിൽക്കേണമെ
ങ്കിൽ ലേഖകൻമാർക്ക് അടിമപ്പെടാതെസ യാ
തൊരു നിവൃത്തിയും കാണുന്നില്ല. എടുക്കു
ന്ന വേല ഉപജീവനമാർഗ്ഗമായാലേ അ
തൊരു തൊഴിലായിത്തീരുകയുള്ളു. തൊഴി
ലായിത്തീർന്നാലേ വൃത്തിയും വെടിപ്പും വേ
ലക്കു വരികയുമുള്ളൂ. മലയാളമാസികകളി
ലേക്കും പത്രങ്ങളിലേക്കും ഗദ്യപദ്യങ്ങൾ എ
ഴുതുന്നതു മറ്റുന്ന തൊഴിലുകളെപ്പോലെ ഒ
രു നല്ല തൊഴിലായി വരുന്നതുവരെ ലേഖ
നങ്ങളുടെ വറുതിയ്ക്കൊരു പൊറുതിയും ഉ
ണ്ടാകുന്നതല്ല.

മംഗളോദയം കമ്പനി, മലയാളത്തിൽ
ഉത്തമമായ ഒരു മാസിക നടത്തി നല്ല
പേർ സമ്പാദിക്കണമെന്നല്ലാതെ മാസി
കാപ്രവർത്തനത്തിൽ നിന്ന് ഒരാദായവും ഇ
ച്ഛിക്കുന്നില്ല. മാസികയുടെ ഈ മൂന്നാമത്തെ
വയസ്സിൽ അതിന്റെ ഉടുപ്പും നടപ്പും ന
ന്നാക്കുവാൻ ചെയ്യുന്ന ചിലവുകളിൽ ഒന്നാ
മതായി ഗണിച്ചിട്ടുള്ളത് ഉത്തമങ്ങളായ
ലേഖനങ്ങൾക്കു പ്രതിഫലം നിശ്ചയിക്കുക
യാണ്. വിഷയത്തിന്നു വെടിപ്പും അർത്ഥ
ത്തിന്നു തികവും വാചകത്തിന്നു വടിവും കൂ
ടിയിണങ്ങീട്ടുള്ള ലേഖനങ്ങൾക്കു തക്കതായ
സംഭാവന ലേഖനങ്ങളുടെ അവസ്ഥയറി
ഞ്ഞു കൊടുക്കുന്നതാകുന്നു. അതുകൊണ്ട് വ
രുവാൻ പോകുന്ന ഫലം കാലഗതിയു
ഗബലവുംഅനുസരിച്ചിരിയ്ക്കട്ടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/5&oldid=165714" എന്ന താളിൽനിന്ന് ശേഖരിച്ചത്