താൾ:Mangalodhayam book 3 1910.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പിത്തപാലും രാജകീയരഹസ്യവും വഴിക്കാരെ തീരെ ബാധിക്കാതെയുംവരാം . കുത്തിവെക്കുന്നതുകൊണ്ടും ചില രോഗ‌‌‌‌‌‌‌‌ങ്ങളിൽ നിന്നു കുറെ കാലത്തേക്കെങ്കിലും നിവാരണം സിദ്ധിക്കുന്നതാണ് .മേൽ പ്രസ്താവിച്ച സംഗതികളെകൊണ്ടുവൃത്തിയും,ശുചിയും,ശരീരശക്തിയും രോഗത്തിൽ നിന്നു രക്ഷപെടുവാൻ എത്രമാത്രം ആവശ്യകരങ്ങളായ സംഗതികളാകുന്നു,എന്നു സ്പഷ്ടമാകുന്നു . ഒഴിച്ചാൽ മാറാത്തതായ ചില രോഗ- ങ്ങൾ മനുഷ്യരെ ചിലപ്പോൾ ആക്രമിക്കില്ലെന്നു പറഞ്ഞുകൂടാ .എങ്കിലും ശുദ്ധിയും, വൃത്തിയും, ശക്തിയും പരിപാലിക്കേണ്ടുന്ന ധർമങ്ങാണെന്നു ജനങ്ങൾക്കു ബോദ്ധ്യമുണ്ടായിരുന്നു എങ്കിൽ ഈ ലോകത്തിൽ രോഗികളുടെ സംഖ്യ എത്രയും കുറയുമായി- രുന്നു .

                                            എ. രാമപ്പൊതുവാൾ, ബി.എ, എൽ. എം.ഏസ്സ്     
                                                                 കമ്പിത്തപാലും 
                                                              രാജകീയരഹസ്യവും

ഗവർമ്മേണ്ടിനെസ്സാബന്ധിച്ചുള്ള സ്വകാർയ്യവർത്തമാനങ്ങളെ ദൂരത്തിലിരിക്കുന്ന ഉദ്യോഗസ്ഥന്മാർക്കു കമ്പിമൂലം അറിവു കൊടുക്കുമ്പോൾ, അവയെ മറ്റുള്ളവർ അറിയാതെ കഴിപ്പാൻ വലുതായ മുൻകരുതലുകൾ ചെയ്യാതിരുന്നാൽ, കാർയ്യങ്ങൾ തലകീഴുമറിഞ്ഞുപോകുവാൻ വളരെ എളുപ്പമാണ് . യുദ്ധം നടക്കുമ്പോഴും മറ്റും യുദ്ധക്രമത്തിന്റെ ആലോചനകൾ ശത്രുപക്ഷക്കാരുടെ കയ്യിലകപ്പെട്ടാൽ വന്നുകൂടാവുന്ന ആപത്തുകളെ കണക്കാക്കക്കുവാൻ പോലും സാധിക്കുന്നതല്ല . അതുകൊണ്ടു യുദ്ധക്കപ്പലു- കൾ തമ്മിൽ വർത്തമാനങ്ങൾ അറിയിക്കുമ്പോൾ ഇക്കാർയ്യത്തിൽ പ്രത്യേകം ശ്രദ്ധവെക്കേണ്ടിയിരിക്കുന്നു . അധികൃതന്മാർ ഈ വക വൈഷമ്യങ്ങൾക്കു പല പരിഹാരങ്ങളും കണ്ടുപിടിച്ചുവെച്ചിട്ടുണ്ട് .

        ദൂരത്തിലിരിക്കുന്ന  ഉദ്യോഗസ്ഥന്മാർക്കു   സാധാരണയായി കമ്പിയടിക്കുന്നത് ഒരു  പ്രത്യേകരീതിയിലാണ് . വർത്തമാനം അറിയിക്കുന്നയാൾക്കും അറിയേണ്ടാൾക്കും  മാത്രം മനസ്സിലായിട്ടുള്ള  സങ്കേതങ്ങളെ അവലംബിച്ചുകൊണ്ടാണ്  അവർ  ഇക്കാർയ്യം   നിർവഹിക്കുന്നത് . ഇന്നവിധം  കമ്പിയടിച്ചാൽ  ഇന്ന

താൽപര്യമാണെന്ന് ഒരു പ്രത്യേക സങ്കേതം ചെയ്തിട്ടുണ്ടാകും . ആ സങ്കേതം ഇതരന്മാർക്ക് അറിവാൻ കഴിയുന്നതുമല്ല.പറഞ്ഞതു മനസ്സിലാക്കുവാൻ മാത്രം കഴിയുന്ന ഇതരജനങ്ങൾക്കു കമ്പിയുടെ താൽപര്യത്തിൽ അണുമാത്രമെങ്കിലും അവഗാഹമുണ്ടാകയില്ല. 'പാലക്കാട്ടെക്കു വഴി ഏതാണ് ?'എന്നു ചോദിക്കേണ്ട ദിക്കിൽ, 'പാണ്ടൻകാളക്കു പല്ലെത്ര?' എന്നാണു ചോദ്യമെങ്കിൽ മറ്റുള്ളവർക്ക് എങ്ങിനെയാണ് മനസ്സിലാവുക? എന്നാൽ ഈ ജാതി സങ്കേതങ്ങളിൽ യാതൊരു നിയമവും ഉണ്ടായിരിക്കില്ലെന്നു പറഞ്ഞുകൂടാ .അതിനുള്ള നിയമം കണ്ടുപിടിപ്പാൻ അശക്യമാക്കുവാനായി അതിനെ പാടുള്ളേടത്തോളം ഗഹനമാക്കിത്തീർത്തിട്ടുണ്ടാവും . എങ്കിലും

85 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/347&oldid=165693" എന്ന താളിൽനിന്ന് ശേഖരിച്ചത്