താൾ:Mangalodhayam book 3 1910.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സരോജബാല ൨൯൩

തിരപ്പുറത്തു കയറി തന്റെ അടുക്കലേയ്ക്കു വരുന്നുവെന്നും സരോജയ്ക്കു തോന്നിയിരുന്നു. താനും രഘുവുമായുള്ള വിവാഹത്തിനു സ്വപിതാവു അനുവാദം നൽകിയെന്നും, ആ അടിയന്തിരം നടക്കയാണെന്നും അവൾ വിചാരിച്ചു. കണക്കില്ലാത്ത ഇത്തരം മനോരാജ്യങ്ങൾ അവളെ സന്തോഷിപ്പിച്ചിരുന്നുവെങ്കിലും അവയെല്ലാം വെറും കിനാവുകൾ മാത്രമായിരുന്നു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. ജനാർനദേവനെ കൂട്ടിക്കൊണ്ടു ചെല്ലണമെന്നുള്ള ശിവാജിയുടെ കല്പന നിറവേറ്റാനായി രഘുനാഥൻ ഒരു ദിവസം കോട്ടയിൽ വന്നെത്തി രഘുവിനെ അനുഗമിക്കുന്നതിൽ സരോജയ്ക്ക് അതിരറ്റ സന്തോഷമുണ്ടായിരുന്നു. ആ രാത്രിയിലത്തേ സംഭാഷണത്തിനിടയിൽ രഘുനാഥൻ തന്റെ കുലമഹിമയേപ്പറ്റിയും ഓരോന്നു സംസാരിച്ചു. ആ വൃദ്ധാചാര്യൻ എല്ലാം ശാന്തതയോടെ കേട്ടിട്ട് ഇപ്രകാരം പറഞ്ഞു;-'രഘു! ഞാൻ നിങ്ങളുടെ കുടുബത്തേപറ്റി അറിയും. സരോജയും ഒരു നല്ല ക്ഷത്രിയവംശത്തിൽ ജനിച്ചവളാണ്. ഈ യുദ്ധം മംഗളമായി അവസാനിച്ചാൽ നിങ്ങൾ ബേതികളായിത്തീരണം.'കുരുടനു കണ്ണു തെളിഞ്ഞാൽ രഘുവിന്റത്ര സന്തോഷമുണ്ടാവില്ല. ഈ സംഭാഷണമെല്ലാം സരോജയും കേട്ടു. അവൾക്കും പരസ്പരമൊന്നും സംസാരിക്കാൻ സാധിച്ചില്ല. പിറ്റേന്നാൾ പ്രഭാതത്തിൽ അവർ മൂവരും യാത്ര പുറപ്പെട്ടു. സരോജയോടു സംസാരിക്കുന്നതിനു വേണ്ട ധൈര്യം തലേന്നാൾ രാത്രക്കൊണ്ടു രഘുനാഥൻ സമ്പാദിച്ചു.'ദേവീ ! ഞാൻ പോണു. നാളെ നിങ്ങൾ രാജഗ്രഹത്തിലും ഞാൻ പടക്കളത്തിലുമായിരിക്കും.' സരോജയിതു കേട്ടു. അവളുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. സർവശക്തനായ ദൈവം അങ്ങേ രക്ഷിയ്ക്കട്ടെ.' എന്നവൾ പറഞ്ഞു. രഘു പറഞ്ഞു:-'ഈ പാവപ്പെട്ട ഭടനെ ഭവതി മറക്കയില്ലല്ലൊ.' ഒരൊന്നു വിചാരിച്ചുകൊണ്ടിരുന്ന ആ പെൺകുട്ടി അതിനിടയിൽ പതുക്കെ പറഞ്ഞു:- 'ഹാ! അതിനിയ്ക്കു സാധ്യമോ!' അറംഗസിബുമായുള്ള യുദ്ധത്തിൽ ജയസിംഹൻ ശിവാജിയെ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു. രഘുനാഥൻ യുവാവാണെങ്കിലും ഒരു ധീരഭടനായിരുന്നു. അയാൾ എപ്പോഴും ശിവാജിയെ അനുഗമിച്ചിരുന്നു. ഷയിസൂഖാനുമായുണ്ടായ പോരിൽ രഘുനാഥൻ ശിവാജിയുടെ പ്രാണരക്ഷ ചെയ്തു . താൻ‌ പല അവസരങ്ങളിലും അനേകം ധീരകൃത്യങ്ങൾ പ്രവർത്തിച്ചു. ശിവാജി അയാളിൽ വളരെ ദയവു ഭാവിച്ചുവന്നിരുന്നു. ബഹുമാനസൂചകമായി വിശേഷപ്പെട്ട ഒരു ഖഡ്ഗം അദ്ദേഹം രഘുവിനു സമ്മാനിച്ചു. ജയസിംഹനും ശിവാജിയും ബീജപ്പൻ രാജാവിനോടു നേരിട്ടു. ജനാർദ്ദനദേവൻ,സരോജബാല,രഘുനാഥൻ ഇവയെല്ലാം ശിവാജിയുടെ പാളയത്തിൽ തന്നെയായിരുന്നു താമസം. രാത്രികാലങ്ങളിൽ അയാൾ ആചാര്യനേയും പുത്രയേയും ചെന്നു കാണുകയും , പടനിലത്തിലേ പലവിധ സംഭവങ്ങളെ പറഞ്ഞു കേൾപ്പിക്കയും പതിവായിരുന്നു. ബലത്ത കോട്ടമതിൽ കെട്ടി ഉറപ്പിച്ചിട്ടുണ്ടായിരുന്ന 'ഓർമൻഡൽ'പ്രാകാരത്തെ രാത്രകാലത്തു നിരോധിച്ചു കയവശപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു. ആ വേലയ്ക്കു നിയമിച്ചിട്ടുണ്ടായിരുന്നവരെല്ലാം യാത്ര തുടങ്ങിയ. അതിൽ ചേരേണ്ടിയിരുന്ന രഘുനാഥനാകട്ടെ അല്പം വൈകീട്ടു മാത്രമേ ആ കൂട്ടത്തിൽ ചെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/283&oldid=165668" എന്ന താളിൽനിന്ന് ശേഖരിച്ചത്