താൾ:Mangalodhayam book 3 1910.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അകവൂർ ചാത്തൻ ൨൫൯

പറക്കും പാപമെല്ലാമി- പ്പറയുംപോലെ ചെയ്യുകിൽ മറയോരെന്നു വേണ്ടാർക്കും മുറിയിങ്ങിനെയാണിതിൽ. ൩൬

നേർവഴിക്കവനോതീടു- മേവമുള്ളോരുവാക്കുകൾ ഭാവഭേദം പെടാതാബ്ഭ ദേവൻ കേട്ടേവമോതിനാൻ: ൩൭

'നേരു താൻ ചാത്ത!യുക്തിക്കു ചേരുമിന്നിതു നിർണ്ണയം ഓരുമ്പൊളിതുതാൻ പാപം തീരുവാനൊരു കൌശലം. ൩൮

തീർപ്പാൻ പോകുന്ന പാപം നിൻ തീർപ്പാൽ കാണും പടിയ്ക്കു ഞാൻ ഏർപ്പടു ചെയ്തിതിൻ ബുദ്ധി- ക്കൂർപ്പാർന്നോനേ! ശരിക്കു നീ.' ൩൯

എന്നു വിപ്രേന്ദ്രനോതുമ്പോൾ നന്നു നന്നെന്നു ചാത്തനും ചെന്നു ചെയ്താനതിന്നേർപ്പാ- ടൊന്നുമേ കുറവെന്നിയേ. ൪൦

കത്തുന്ന തീയ്യിനേക്കാൾ ചൂ- ടൊത്തുള്ള ലോഹവിഗ്രഹം എത്തുന്ന നാട്ടുകാർ മാലാ- ർന്നൊത്തുനിന്നങ്ങു പാർത്തുതേ. ൪൧

ശിഷ്ടനാം ഭൂസുരന്നംഗം നഷ്ടമാമതു പുൽകിയാൽ ദുഷ്ടൻ താൻ ചാത്തനിക്കാര്യം കഷ്ടമെന്നായി നാട്ടുകാർ. ൪൨

വെൺചാരം പൂശി വിശ്വേശൻ തൻ ചാരുപ്പേർ ജപിച്ചുടൻ പഞ്ചാരനേർ മൊഴിപ്പാവ തഞചാരത്തെത്തി വിപ്രനും. ൪൩

കൂടുവാരോടുറക്കെത്തൻ കേടുരച്ചദ്വിജോത്തമൻ ഓടുകൊണ്ടുള്ളൊരപ്പാവ- യോടു ചേരാനൊരുങ്ങിനാൻ. ൪൪

അരുതിസ്സാഹസം ചെയ്തീ- ടരുതെന്നങ്ങു കൂടിയോർ പെരുതായൊച്ച പൊങ്ങിച്ചു പുരു താപാലുരച്ചുതേ. ൪൫

നാട്ടാർ ചെയ്യും തടസ്ഥത്തേ കൂട്ടാക്കാതേ ധരാസുരൻ ചുട്ടാളും പാവ പുൽകാൻ മാൽ വിട്ടാരാൽച്ചെന്നടുത്തുതേ. ൪൬

തൊട്ടു തൊട്ടില്ലയെന്നുള്ള മട്ടു പോയ് ചേർന്ന വിപ്രനേ തട്ടും രസാലിടയ്ക്കാക്ക-. ൪൭ യ്യിട്ടു ചാത്തൻ തടുത്തുതേ

മതി പുൽകേണ്ട പുൽകീല മതിനേർവക്ത്രയേബ്ഭവാൻ കൊതിയാർന്നതിനിശ്ശിക്ഷ- മതിയെന്നോതിനാനവൻ ൪൮

മതി ചെയ്തുള്ള തെറ്റിന്നു മതി ശിക്ഷയിതിന്നുതേ മതി തീർന്നൂ ഭവൽ പാപ- മിതിനാലെന്നു മോതിനാൻ. ൪൯

നല്ലാരിലാർന്നൊരുകൊതിയ്ക്കിതുശിക്ഷനന്നെ- ന്നെല്ലാവരുംതെളിവൊടന്നഥസമ്മതിച്ചു നല്ലാവഴിയ്ക്കഘമകത്തുകയില്ലചാത്ത.

നല്ലാതെമറ്റൊരുവനെന്നവനേസ്തുതിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/249&oldid=165654" എന്ന താളിൽനിന്ന് ശേഖരിച്ചത്