താൾ:Mangalodhayam book 3 1910.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൨൫൦

നേരെ വലിയ വൈരാഗ്യമായി. ഈ വൈരാഗ്യം അവരെ അത്ര വേഗം വിട്ടുപോയില്ല. കാലക്രമംകൊണ്ടു റോമകന്മാർക്കു ക്രിസ്തുമതത്തിന്റെ ഗുണങ്ങളെല്ലാം ബോദ്ധ്യപ്പെട്ടുവെന്നു മാത്രമല്ല,റോമകാചക്രവർത്തികൾ ആമതം അംഗീകരിയ്ക്കുകയും അതു രാജ്യമെല്ലാം പരത്തുവാൻ വളരെ യത്നിയ്ക്കുകയും ചെയ്തു. പിന്നെയും ക്രിസ്തുമതാചാര്യന്മാർക്കു റോമകന്മാരുടെ  നേരെയുള്ള വൈരാഗ്യംതീർന്നില്ല.റോമകന്മാരുടെ പഠിപ്പും:പരിഷ്കാരവും , ശാസ്ത്രങ്ങളും എല്ലാം നികൃഷ്ടങ്ങളും ദൈവകല്പിതത്തിന്നു വിരുദ്ധങ്ങളുമാണെന്നവർ വിശ്വസിച്ചു. അതുകൊണ്ട് ക്രിസ്തു മതപ്രകാരം വൈദീക വൃത്തിയനുഷ്ടിയ്ക്കുന്നവരാരും റോമകാശാസ്ത്രങ്ങളെയും വിദ്യകളേയും അഭ്യസിച്ചുകൂടെന്ന് ആ ആചാര്യന്മാർ തീർച്ചപ്പെടുത്തുകയും ചെയ്തു.അക്കാലത്തു വൈദീകന്മാർ മാത്രം വല്ല ശാസ്ത്രാദികളും പഠിച്ചു വശമാകുന്നതല്ലാതെ ലൌകികന്മാർ ആവക കാര്യങ്ങളിൽ ശ്രദ്ധവെയ്ക്കുക പതിവില്ല.വൈദീകന്മാരു ഇപ്പറഞ്ഞ പ്രകാരം ആ പഴയ പരിഷ്കാരത്തെ നിരസിച്ചു കൊണ്ട് അതിന്റെ അധഃപതനത്തിന്നു കൂറെക്കൂടി എളുപ്പമായി.

റോമക ഭാഷയ്യ വിശേഷപ്പെട്ട ലാറ്റിൻ മൃതഭാഷയായതും അതിൽ നിന്നു പല പ്രാകൃതഭാഷകളുമുണ്ടായതും ഇക്കാലത്താണ്.ഇതും റോമക പരിഷ്കാരത്തിന്റെ നാശത്തിന്നു നല്ലൊരു കാരണമായിട്ടാകുന്നു ഗണിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ലാറ്റിൻ നമ്മുടെ ഗൈർവ്വാണിയെപ്പോലെ ഒരു സംസ്കൃത ഭാഷയായിരുന്നു.ഈ റോമകന്മാർ വെട്ടിപ്പിടിച്ച രാജ്യങ്ങളിലെല്ലാം ധാരാളം പ്രചരിക്കുകയും പല ദിക്കുകളിലേയും സ്വഭാഷകളെ തട്ടിനീക്കി അതുകളുടെ സ്ഥാനം കയ്യേറുകയും ചെയ്തുഇങ്ങിനെ അതു പല ജാതിക്കാരുടേയും മാതൃഭാഷയായിതീർന്നു. എന്നാൽ അതു താമസിച്ചിരുന്ന ജനങ്ങൾ തമ്മിൽ ദേസഭേദങ്ങളെ അനുസരിച്ചു പല ഭേദങ്ങളുമുണ്ടായിരുന്നരിനാൽ കാലക്രമേണ ആ ഭാഷയ്ക്കും പല ഭേദങ്ങളും വന്നു കൂടി. ചില ജാതിക്കാരുടെ ഇടയിൽ ലാറ്റിന്റെ സ്വരങ്ങൾ ചിലതെല്ലാം മാറി വ്യഞ്ജനങ്ങളായിത്തീർന്നു. ചില വ്യഞ്ജനങ്ങൾ സ്വരൂപങ്ങളുടെ മട്ടായി. ചില ദിക്കുകളിൽ ഖരവ്യഞ്ജനങ്ങളെല്ലാം മ‌തുക്കാളായി ഭവിച്ചു. സ്വരങ്ങളുടെ ഹൃസ്വദീർഗ്ഘങ്ഹൾക്കു നല്ല നിയമമില്ലാതായി. ലാറ്റിൻ വിഭക്തി പ്രധാനമായൊരു ഭാഷയായിരുന്നു. മ്ലേച്ഛന്മാരുടെ മുഖം വഴിയ്ക്കു വരുമ്പോഴേയ്ക്ക് ഈ വിഭക്തികൾ ഓരോന്നായി കാണാതെ ആയിത്തുടങ്ങി. ഈ വക മാററം ഹേതുവായി നമ്മുടെ സംസ്കൃതമായ ഗൈർവ്വാണിയിൽ നിന്നു പലവിധ പ്രാകൃതങ്ങളുണ്ടാകാനിടവന്നു.കാലം കൊണ്ട് ഈ വക പ്രാകൃതങ്ങളെല്ലാതെ ശുദ്ധ ലാറ്റിൻ ഭാഷയിലെഴുതപ്പെട്ടവയായിരുന്നതിനാൽ ലാറ്റിൻഭാഷയുടെ പ്രചാരം നിന്നപ്പോൾ ആ വക ഗ്രന്ഥങ്ങളുടെയും പ്രചാരം നിലച്ചു. ഓരോ ദിക്കിൽ കിടന്നിരുന്ന ഗ്രന്ഥസഞ്ചായങ്ങളുടെ മുക്കാലംശവും വീവേകഹീനന്മാരായ മ്ലേച്ഛന്മാർ നശിപ്പിച്ചു. ഇന്നത്തേപ്പോലെ അച്ചടിയന്ത്രങ്ങളും മറ്റുമില്ലാത്തതിനാൽ അന്നു ഗ്രന്ഥങ്ങൾ തന്നെ ചുരുക്കമായിരുന്നു. ഉണ്ടായിരുന്നതു നശിയ്ക്കുക എന്നുകൂടി വന്നപ്പോൾ ആ പ്രാചീന റോമകാപരിഷ്കാരത്തിന്നു നശിയ്ക്കുയെന്നല്ലാതെ മറ്റൊരുഗതിയും ഇല്ലാതായിത്തീരുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/240&oldid=165645" എന്ന താളിൽനിന്ന് ശേഖരിച്ചത്