താൾ:Mangalodhayam book 3 1910.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪൮ ത്തീർന്നുവെന്നു മാത്രമല്ല സർവ്വപ്രകാരത്തിലുമുള്ള പ്രാധാന്യത്തിൽ അവരെപ്പോലെ ഭൂമിയിൽ ആരുമില്ലെന്നുമുള്ള ദിക്കാവുകയുംചെയ്തു. എഹ്കിലും ജന്യമായ സകലത്തേയും ഒരു പോലെ ബാധിയ്ക്കുന്നതായ നാശം ഈ റോമകന്മാരുടെ വലിപ്പത്തേയും ബാധിയ്ക്കാതിരുന്നില്ല. ലോകനാഥന്മാരെന്നഭിമിനിച്ചിരുന്ന ഈ റോമകന്മാർ വളരെക്കാലം കഴിയുന്നതിന്നു മുമ്പ് ഒരു ജാതി മ്ലേച്ഛന്മാരാൽ തീരെ കീഴടക്കപ്പെട്ടു. ഉൽകൃഷ്ടമായ റോമകശാസനം പ്രബലപ്പെട്ടു നിന്നിടത്തെല്ലാം നികൃഷ്ടമായ മ്ലേച്ഛശാസനം പ്രചരിപ്പാൻ രുടങ്ങി. അതിന്നുശേഷം മുമ്പുണ്ടായിരുന്ന പഠിപ്പും പരിഷ്കാരവും യൂറോപ്പുരാജ്യം തന്നെ വിട്ടുപോവുകയും ചെയ്തു. ഇങ്ങിനെ പ്രാചീനറോമകപരിഷ്കാരം അസ്തമിച്ചതിന്റെ ശേഷവും ആധുനികന്മാരുടെ നവീനപരിഷ്കാരം ഉദിച്ചതിന്റെ മുമ്പും ഒരായിരം വർഷത്തോളം യൂറോപ്പാസകലം മരണനിർവ്വിശേഷമായ ഒരന്ധകാരത്തിലാണു കിടന്നുഴന്നിരുന്നത്.ഈസ്ഥിതിയെയാണ് തലവാചകത്തിൽ കാണുന്ന "മരണം"എന്ന പദം കൊണ്ടു ഞാൻ കുറിയ്ക്കുന്നത്.രിഷ്കാരത്തിന്റേയും അധഃപതനത്തിന്റെ ഏകകാരണമായി റോമകപ്രഭാവത്തിന്റേയും അവരുയെ മ്ലേച്ഛന്മാരുയടെ ആക്രമത്തെ ചില ചരിത്രക്കാർ പറയുമാറുണ്ട്-എന്നാൽ അതത്ര ശരിയല്ലെന്നും അനേക കാരണങ്ങളുള്ളതിലൊന്നാണിതെന്നു മാത്രമെ കരുതുവാൻ തരമുള്ളുവെന്നുമാകുന്നു ഹാലം എന്ന ചരിത്രകാരൻ പറയുന്നതു്. മ്ലേച്ഛന്മാർ ആ രാജ്യം ആക്രമിച്ചിട്ടില്ലെങ്കിൽ തന്നെ റോമകന്മാരുടെ വലിപ്പം നശിക്കാതെ കഴികയില്ലായിരുന്നു അയാൾ യുക്തിയുക്തമായി തെളിയീക്കുന്നുണ്ട്. റോമാനാഗരികത്വത്തിന്റെ പരമോച്ചം അഗസ്തസ്സ് സീസർ എന്നു പ്രസിദ്ധനായ ചക്രവർത്തിയുടെ കാലത്തായിരുന്നു*.ഈ ചക്രവർത്തി ഇന്ത്യയിലെ വിക്രമാദിത്യൻ,ഭോജൻ മുതലായ രാജാക്കന്മാരെപ്പോലെ എല്ലാ വിദ്യകളെയും വർദ്ധിപ്പിപ്പാൻ എല്ലാസമയത്തും ശ്രദ്ധവെച്ചിരുന്ന ഒരുമാന്യപുരുഷനായിരുന്നു. ഈ മാന്യന്റെ കാലത്തുസാമ്രാജ്യം വളരെ ഉന്നതിയെ പ്രാപിച്ചുവെന്നു മാത്രമല്ല, ജനങ്ങളുയെ ഇടയിൽ വദ്യയെത്രത്തോളം വർദ്ധിക്കാമെന്നു വെച്ചാലത്രത്തോളം വർദ്ധിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടു മുഴുവൻ റോം ആ നിലയിൽ തന്നെ നിന്നു.രണ്ടാമത്തെ നൂറ്റാണ്ടായപ്പോഴേക്ക ആഗ്രമിയായ അധഃപതനത്തിന്റെ ചിഹ്നങ്ങൾ ഓരോന്നായി കണ്ടുതുടങ്ങി. രാജാക്കന്മാർക്കു ശക്തികുറഞ്ഞു. ജനങ്ങൾക്കു വിദ്യകളിലുള്ള താല്പര്യം ക്രമേണ കുറഞ്ഞു തുഠങ്ങി. നല്ല ഗ്രന്ഥകർത്താക്കന്മാരില്ലാതായെന്നതിരിക്കട്ടെ. മുമ്പുള്ള വിശേഷഗ്രന്ഥങ്ങൾ വായിക്കുമ്പോൾ തന്നെ ഇല്ലാതായിപ്പോയി. ധനികന്മാരുടെ ആയുസ്സെല്ലാം സുഖവൃത്തികളിൽ ചിലവായിത്തുടങ്ങി. അദ്ധ്വാനശീലം ജനങ്ങളെ വിട്ടുപോയിക്കളഞ്ഞു. സ്വദേശസ്നേഹം തീരെ നശിച്ചു. പൌരുഷവും യുദ്ധസാമർത്ഥ്യവും പോയി അതിന്റെ സ്ഥാനത്തു സ്ത്രീത്വം വന്നു ജനങ്ങളെയെല്ലാം ബാധിച്ചു. ശത്രു ബാധയുണ്ടാകുമ്പോൾ സ്വദേശികൾക്കു പകരം പ്രാകൃതന്മാരായ വിദേശികളെ രാജ്യസൈന്യത്തിൽ ചേർക്കേണ്ടി വന്നു.സൈന്യത്തിൽ ചേർത്ത നീചന്മാർക്കു സ്വതവെ തന്നെ റോമകന്മാരായിട്ടുള്ളവരെപ്പോലെസ്ഥാനമാനാദികളെല്ലാം കൊടുക്കേണ്ടിയും

  • ഇതു ഏകദേശം ക്രിസ്താബ്ദത്തിന്റെ ആദ്യത്തെ ശതവർഷത്തിലാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/238&oldid=165643" എന്ന താളിൽനിന്ന് ശേഖരിച്ചത്