താൾ:Mangalodhayam book 3 1910.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪൫

ഇങ്ങിനെയുള്ള ഒരു നിഘണ്ഡു എഴുതുവാൻ ഒരുവനെക്കൊണ്ടൊ പത്തുപേരെക്കൊണ്ടൊ നൂറാളെക്കൊണ്ടൊ സാധിക്കുന്നതല്ല. അതു വേഗത്തിൽ സാധിക്കുന്നതുമല്ല. മലയാളത്തിലുള്ള എല്ലാ സമുദായക്കാരും ഒത്തൊരുമിച്ച ക്ഷമയോടുകൂടി വളരെ കാലം പ്രയത്നം ചെയ്തു സാധിയ്ക്കേണ്ട കാര്യമാകുന്നു ഇത്. ഈ വിഷയത്തിൽ നാം എല്ലാവരും എങ്ങിനെയാണ് പ്രയത്നം ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഈ ലേഖകന്നു തോന്നിട്ടുള്ള അഭിപ്രായത്തെ ഇവിടെ സംക്ഷേപമായി പ്രസ്താവിയ്ക്കാം.ഒന്നാമതായിട്ട മലയാളത്തിൽ പലേടങ്ങളിലുമുള്ള വിദ്വാന്മാർ ഒന്നിച്ചു ചേർന്നു നമ്മുടെ ഭാഷയിലുള്ള നാനാവിധശബാദങ്ങളെയും ശേഖയ്ക്കുവാനുള്ള മാർഗ്ഗത്തെപ്പറ്റി ചിന്തിയ്ക്കണം. ആദ്യം തന്നെ ശബ്ദങ്ങളെ അകാരാദിക്രമത്തിൽ ശേഖരിയ്ക്കുക എന്നത് തീരെ അസാദ്ധ്യമാകുന്നു. തുടക്കത്തിങ്കൽ മലയാളരാജ്യത്തുള്ള വിവിധ സമുദായങ്ങളിലും കാണപ്പെടുന്ന ജാതിഭേദങ്ങളേയും തൊഴിലു ഭേദങ്ങളേയും അവയിലുള്ള അവാന്തരവിഭാഗങ്ങളേയും മറ്റും അടിസ്ഥാനപ്പെടുത്തിക്കൊണ്ട് തത്തഝംബന്ധമായി ഉപയോഗിച്ചു വരുന്നശബ്ദങ്ങളെ ശേഖരിയ്ക്കുവാനെ സാധിയ്ക്കുകയുള്ളു.അതിലേയ്ക്ക് സെൻസസ്റിപ്പോട്ടുകളുടേയും, വേറെ ഗ്രന്ഥങ്ങളുടേയും മാറും സഹായത്തോടുകീടി ഒരു ലിസ്റ്റ് വിദ്വാന്മാരെല്ലാവരും കൂടി ഒരു ആലോചിച്ച് തയ്യാറാക്കേണ്ടതാകുന്നു. പിന്നെ ആ ലിസ്റ്റലുള്ള ഓരോ എനത്തിലേയും ശബ്ദങ്ങളേ സമ്പാദിയ്ക്കുന്നതിന്നു പല ഫാറങ്ങളും തയ്യാറാക്കി അച്ചടിയ്ക്കണം. അതിന്റെ ശേഷം ഈ കാര്യത്തിലേയ്ക്കായി മലയാളത്തിൽ എവിടെ എങ്കിലും ഒരു പ്രധാന സംഘം ഏർപ്പെടുത്തണം. ആ സ്ഥാനം വഹിക്കുന്നത് കുറെ കാലമായി നിലനിന്നു പോരുന്ന ഭാഷാപോഷണി സഭ തന്നെയാണ് അധികം നല്ലത്.തദംഗങ്ങളായി നമ്മുടെ രാജ്യത്തുള്ള എല്ലാ പ്രധാസ്ഥലങ്ങളിലും ഉപസഭകൾ ഏർപ്പെടുത്തേണ്ടതാകുന്നു. ആവക സഭകളിലെ പ്രവർത്തകന്മാർ മേൽപറഞ്ഞ ഫാറങ്ങളെ അതാതു ദേശത്ത് കാണപ്പെടുന്ന ഭാഷാഭിമാമാനികളായിട്ടുള്ളവരെ ഏല്പിച്ച് അവരെക്കൊണ്ട് ഒരോ എനത്തിലുള്ള ശബ്ദങ്ങളെയും അവയുടെ ശരിയായ അർത്ഥങ്ങളെയും ശേഖരിപ്പിയ്ക്കണം.അപ്രകാരം ശേഖരിയ്ക്കപ്പെട്ട ശബ്ദങ്ങളെ എല്ലാ ഉപസഭകളും മാസന്തോറും പ്രധാന സഭയിലേയ്ക്ക് അയച്ചുക്കൊടുക്കണം. പ്രധാനസഭയുടെ അംഗമായി ഒരു മാസികയെ നടത്തണം.അതിൽ മേൽപറഞ്ഞപ്രകാരം വന്നുചേരുന്ന ശബ്ദസമൂഹങ്ങളെ അർത്ഥത്തോടുകൂടി മാസന്തോറും അച്ചടിയ്ക്കണം.പ്രതിമാസം വന്നു ചേരുന്ന ശബ്ദങ്ങളെ മാസിക വഴിയ്ക്ക് അപ്പപ്പോൾ പ്രസിദ്ധം ചെയ്യുന്നതായാൽ ചില ശബ്ദങ്ങൾക്കു കൊടുത്തിട്ടുള്ള അർത്ഥത്തിൽ അഭിപ്രായഭേദമുണ്ടെങ്കിൽ അവയെ പ്രകാശിപ്പിയ്ക്കുവാനും, ചിലതിന്നുണ്ടായേക്കാവുന്ന കൂടുതലായഅർത്ഥത്തെചൂണ്ടികാണിയ്ക്കുവാലും എല്ലാവർക്കും തരം വരുന്നതാണ്.ഇങ്ങിനെ ഒരു കൊല്ലം കഴിയുമ്പോൾ പ്രധാന സഭയിലെ കമ്മിറ്റിക്കാർ അതെ വരെ ശേഖരിയ്ക്കപ്പെട്ടിട്ടുള്ള ശബ്ദങ്ങളെഎല്ലാം അകാരാദിമട്ടിൽ ക്രമപ്പെടുത്തുകയും ആ ഒരു കൊല്ലത്തെ പ്രയത്നത്തെപ്പറ്റി ഒരു റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്ത് അവയെ പ്രസിദ്ധം ചെയ്യേണ്ടതാകുന്നു. ഇങ്ങനെ കുറെ കാലം കഴിഞ്ഞതിന്റെ ശേഷമേ അവയെ എല്ലാം ഒരു നിഖണ്ഡുവിന്റെ ആകൃതിലാക്കുവാനുള്ള ശ്രമം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/235&oldid=165640" എന്ന താളിൽനിന്ന് ശേഖരിച്ചത്