താൾ:Mangalodhayam book 3 1910.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൪ മംഗളോദയം

 കാലശക്തിയെപ്പറ്റിയാണെന്നു വ്യക്തമാണല്ലോ. ഈ കാലശക്തിയെപ്പറ്റിയാണ് ജ്യോതിശ്ശാസ്ത്രത്തിലെ ഫലഭാഗമെന്നതും പ്രസി

ദ്ധമാണല്ലോ.കാലത്തെ പലവിധത്തിലും ഭാഗിക്കുന്നു. രാശി പകൽ രാത്രി ദിവസം പക്ഷം മാസം ഋതു അയനം സംവൽസരം യുഗം

മന്ന്വന്തരം മുതലായി പലവിധത്തിലും ഭാഗിക്കുന്നതു ഈ കാലശക്തിയുടെ വ്യത്യാസത്തെ അടിസ്താനപ്പെടുത്തിട്ടാണ് ഈ ശക്തി 

സാർവ്വത്ര വ്യാപിച്ചാണുകിടക്കുന്നത്. ഇതെല്ലാം കണ്ടിട്ടാണ് ഈ മതം ഉണ്ടായി തീർന്നത്. ഇനി ഒരു മതക്കാർ പൗരുഷമാണെന്നു സ്താപിക്കുന്നു. ഇദാനീന്തനമായ പുരുഷപ്രയത്നമാണു പൗരുഷമാണെന്നു മുബ്ബുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ പൗരുഷമില്ലാ ഞ്ഞാൽ ദൈവമനുകൂലമാവട്ടെ കാലസ്വഭാവത്തിന്നും വസ്തുസ്വഭാവത്തിന്നും വിരോധമില്ലാതെയാവട്ടെ എന്തായാലും കായ്യം ദരിക്കലും ഫലിയ്കുന്നില്ലാ. പൌരുഷം വേണ്ടതുപോലെയുണ്ടായാൽ ദൈവവും ഫലിയ്ക്കും.ഒരു സമയം ദൈവമനുകൂലമില്ലെ ങ്കിൽ തന്നെ പൌരുഷം ശക്തിയായിട്ടുണ്ടെങ്കിൽ അതും അനുകൂലമായി വരും ശക്തിക്കും മാറ്റമുണ്ടാവാം ശീതകാലമുഷ്ണ മാക്കാം ഉഷ്ണകാലം ശീതമാക്കാം ഇപ്രകാരം വസ്തുസ്വഭാവവും മാറുന്നതാണ് എന്നു മാത്രമല്ല പൌരുഷഷം വേണ്ടതുപോലെയുണ്ടെ ങ്കിൽ ഇതരകാരണങ്ങൾ അർത്ഥസിദ്ധമാവുകകെണ്ടു പൌരുഷം ഒന്നു മാത്രമാണു കാരണമെന്നു ഇവർ ശക്തിയായി അഭിപ്രാ യപ്പെടുന്നു.

 ഇങ്ങനെ നാലു മതമുള്ളതിൽ പ്രത്യേകം ഓരോന്നും നോക്കിയാൽ എല്ലാം ഫലസിദ്ധിയെ പ്രാപിച്ചാണു കിടക്കുന്നത്. ഒ

രു മതത്തെ മാത്രം വിശ്വസിച്ച പ്രവൃത്തിപ്പാനും എളുപ്പമുണ്ട്. എന്നാൽ ഫലംസിദ്ധിക്കുക ഇല്ല. ദൈവമനുകൂലമാണെ ന്നു കരുതി വിത്തു വിതക്കാതെ ഇരുന്നാൽനെല്ലുണ്ടാവുകയില്ല. വിതയ്ക്കുന്നതും വേണ്ട കാലത്തല്ലാഞ്ഞാൽ ഫലിക്കുകയില്ല. വേണ്ട കാലത്തായാലും അതാതു വിത്തിന്നു നല്ലതായ മണ്ണു വെള്ളം മുതലായത്അല്ലാഞ്ഞാലും നെല്ലുണ്ടാവുകയില്ല. ഇ തെല്ലാമുണ്ടായാലും പുരുഷപ്രയത്നം വേണ്ടതുപോലെയുണ്ടായിരിക്കാഞ്ഞാൽ ഫലംസിദ്ധിപ്പാൻ പ്രയാസം തന്നെ. അതുകൊ ണ്ടു നാലും കൂടി യോജിച്ചു വന്നാൽ ഫലസിദ്ധി സുലഭസമായിക്കാണുന്നതിനാൽ ഈനാലിൻറയും സമവായ(ചേർച്ച)യാണു ഫലസിദ്ധിയ്ക്കു കാരണമായി വരുന്നത് എന്നു തീർച്ചപ്പെടുത്താമല്ലോ. ഓരോന്നു മാത്രമാണ് കാരണമെന്നു പറയുന്ന മതപ്രവ ർത്തകന്മാരുടെ അഭിപ്രായം യുക്തമാണെന്നു തോന്നുന്നില്ല. ഇനി നാലു കാരണങ്ങളിൽവെച്ചു പ്രബലമായ കാരണത്തെയാ ണ് അവരവർ പറയുന്നത് ദുർബലമായകാരണമാണ് ഇതരങ്ങളെന്നു കരുതി അവർ പറയുന്നില്ല എന്നാണ് മതപ്രവർത്തക ന്മാരുടെ ആശയമെന്നുവ്യാഖ്യാനിക്കുന്നപക്ഷം അതും വാതഗ്രസ്തമായ സംഗതിയാകയാൽ ഈ ആശയവും നല്ല ഭംഗിയവു മെന്നു തോന്നുന്നില്ലാ.അതുകൊണ്ടു ദണ്ഢചക്രാദിന്ന്യായേന നാലു കാരണങ്ങളും കൂടി യോജിക്കുകയാണു ഫലസിദ്ധിക്കു കാര ണമെന്നു കരുതി യാജ്ഞവല്കൃയോഗീശ്വരൻ അരുളി ചെയ്തിരിക്കുന്നു കേചിദ്ദൈവാൽസ്വഭാവാപോകാലം

56 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/224&oldid=165629" എന്ന താളിൽനിന്ന് ശേഖരിച്ചത്